തമിഴ് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളായ ജ്യോതിക കമല്ഹാസന്, രജനീകാന്ത്, വിജയ്, അജിത്, സൂര്യ, പ്രശാന്ത്, വിക്രം, അര്ജുന്, ശരത്കുമാര് തുടങ്ങി ഒട്ടുമിക്ക മുന്‍നിര നായകന്മാര്ക്കൊപ്പവും അഭിനയിച്ചിരുന്നു. 2006-ല്‍ സൂര്യയുമായുള്ള വിവാഹത്തിന് ശേഷം തന്റെ രണ്ട് മക്കളായ ദിയയെയും ദേവിനെയും വളര്‍ത്തുന്നതിനായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
View this post on Instagram
2015-ല്‍ ’36 വയതിനിലെ’ എന്ന ചിത്രത്തിലൂടെ ആരാധകര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ജോ ഒരു വന്‍ തിരിച്ചു വരവ് നടത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.
ബോളിവുഡ് ഫെയിം മഹേഷ് ഘനേക്കര്‍ പരിശീലിപ്പിച്ച തീവ്രമായ വര്‍ക്കൗട്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വീഡിയോയാണ് ജ്യോതിക പങ്കുവെച്ചത്.
‘ഈ ജന്മദിനം എനിക്ക് കരുത്തും ആരോഗ്യവും സമ്മാനിക്കുന്നു. അത്യധികം പ്രതിഭാധനനായ മഹേഷ് ഘനേക്കറിനൊപ്പമുള്ള പ്രവര്‍ത്തന പരിശീലനം. @maheshfitnessclub പ്രായം എന്നെ മാറ്റാന്‍ ഞാന്‍ അനുവദിക്കില്ല, എന്റെ പ്രായത്തെ ഞാന്‍ മാറ്റും!’. എന്നാണ് താരം നല്കിയ അടിക്കുറിപ്പ്.
ഒക്ടോബര്‍ 18 ന് 44 വയസ്സ് തികയുന്ന താരം ഇപ്പോള്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പം കാതല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ സംവിധായകന് ജിയോ ബേബി ആണ് കാതല്‍ സംവിധാനം ചെയ്യുന്നത്.