‘റോഷാക്ക്’ സെറ്റ് വിട്ടിറങ്ങുമ്പോള്‍…! കണ്ണ് നിറഞ്ഞ് ബിന്ദുപണിക്കര്‍!! വീഡിയോ

റോഷാക്ക് എന്ന സിനിമ മലയാളി സിനിമാ പ്രേമികള്‍ക്ക് പുതിയൊരു തീയറ്റര്‍ അനുഭവമാണ് കാഴ്ച്ചവെച്ചത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമ പ്രേക്ഷക പ്രതീക്ഷയ്ക്കും അപ്പുറം വളര്‍ന്നൊരു ചിത്രമായിരുന്നു. ചിത്രത്തില്‍ ഓരോ അഭിനേതാക്കളുടേയും അഭിനയ മികവ്…

റോഷാക്ക് എന്ന സിനിമ മലയാളി സിനിമാ പ്രേമികള്‍ക്ക് പുതിയൊരു തീയറ്റര്‍ അനുഭവമാണ് കാഴ്ച്ചവെച്ചത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമ പ്രേക്ഷക പ്രതീക്ഷയ്ക്കും അപ്പുറം വളര്‍ന്നൊരു ചിത്രമായിരുന്നു. ചിത്രത്തില്‍ ഓരോ അഭിനേതാക്കളുടേയും അഭിനയ മികവ് എടുത്ത് പറയേണ്ടത് തന്നെയാണ്. അതില്‍ മമ്മൂക്കയോളം ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ബിന്ദു പണിക്കരുടെ സീത. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് താരം തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു റോഷാക്ക്.

ഇപ്പോഴിതാ സെറ്റില്‍ വെച്ച് തന്റെ ഷെഡ്യൂള്‍ കഴിഞ്ഞ് എല്ലാവരോടും യാത്ര പറയുന്ന ബിന്ദു പണിക്കരുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ചിത്രത്തില്‍ ദിലീപ് എന്ന കഥാപാത്രത്തിന്റെ വീടായി കാണിച്ചിരിക്കുന്ന സെറ്റില്‍ വെച്ചാണ് സീതയുടെ വേഷത്തില്‍ തന്നെ ബിന്ദു പണിക്കര്‍ മമ്മൂട്ടി, സംവിധായകന്‍ നിസാം ബഷീര്‍ എന്നിവരോടുള്‍പ്പെടെ സെറ്റിലുള്ള എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയത്. കണ്ണ് നിറഞ്ഞാണ് ബിന്ദു പണിക്കര്‍ ഓരോരുത്തരോടായി യാത്ര പറഞ്ഞത്. മമ്മൂട്ടി കമ്പനിയുടെ ഫേസ്ബു്ക് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

എല്ലാവരോടും വിഷമത്തോടെ യാത്ര പറഞ്ഞ് സംസാരിക്കുന്ന ബിന്ദു പണിക്കരെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ‘ഈ കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന വിഷമമായിരുന്നു എനിക്ക്. പിന്നെ ഇപ്പോഴത്തെ കുട്ടികളുമായി പ്രവര്‍ത്തിച്ച് എനിക്ക് അധികം പരിചയമില്ല. ഈ സെറ്റ് എനിക്ക് വളരെ വളരെ ഇഷ്ടമായി.. നിങ്ങള്‍ തന്ന ധൈര്യമാണ് ഈ കഥാപാത്രം ചെയ്യാന്‍ കാരണമായത്. ഞാന്‍ എന്താ ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഇവിടെ നിന്നും പോകാന്‍ വിഷമമുണ്ടെന്നാണ് താരം പറയുന്നത്.

സീതയെ ഞാന്‍ ഉദ്ദേശിച്ചതിലും ഗംഭീരമാക്കിയതിന് നന്ദി എന്ന് സംവിധായകനും പറയുന്നു. സിനിമ ഇറങ്ങുന്നതിന് മുന്‍പുള്ള പ്രമോഷന്‍ പരിപാടികളില്‍ ചിത്രത്തില്‍ വരാന്‍ പോകുന്നത് ബിന്ദു പണിക്കര്‍ എന്ന നടിയുടെ അസാമാന്യ അഭിനയ പ്രകടനം ആണെന്ന് മമ്മൂക്ക പോലും പറഞ്ഞിരുന്നു.

rorshach6

ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളില്‍ എത്തിയത്. ആദ്യത്തെ ആഴ്ചയില്‍ തന്നെ കേരളത്തില്‍ നിന്നു മാത്രം 9.75 കോടി ചിത്രം നേടിയിരുന്നു. മറ്റ് ഹിറ്റ് സിനിമകളുടെ കളക്ഷന്‍ ഭേദിച്ചുകൊണ്ടുള്ള തേരോട്ടമായിരുന്നു പിന്നീട് റോഷാക്കിന്റേത്.