‘കിളിക്ക് പിറന്നാൾ’ സൗമ്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രമേഷ് പിഷാരടി

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഹാസ്യതാരമാണ് രമേഷ് പിഷാരടി.ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യകിതിയാണ് രമേഷ് പിഷാരടി. നടനും,അവതാരകനും, സംവിധായകനുമായ രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്.പലപ്പോഴും  സോഷ്യൽ മീഡിയയിൽ രസകരമായ ക്യാപ്ഷനുകൾ ഇടാറുണ്ട് താരം. വളരെ രസകരമായ രീതിയിലാണ് ഓരോ ചിത്രങ്ങൾക്കും ക്യാപ്ഷൻ നൽകുന്നത്.ക്യാപ്ഷൻ കിംഗ് എന്നാണ് ആരാധകർ വിളിക്കുന്നത്.

രമേഷ് പിഷാരടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.താരം ഭാര്യ സൗമ്യയ്ക്ക് പിറന്നാൾ ആശംസകളുമായിട്ടാണ് എത്തിയിരിക്കുന്നത്. ‘കിളിക്ക് പിറന്നാൾ’ എന്ന അടിക്കുറിപ്പോടെ സൗമ്യ ചിത്രങ്ങളും പങ്കുവെച്ചാണ് രമേശ് പിഷാരടി ആണ് ആശംസ അറിയിച്ചത്.ചിത്രത്തിന് നിരവധി പേരാണ് പിറന്നാൾ ആശംസകളുമായി എത്തിയത്.

കോമഡി ഷോകളിലൂടെയും മിമിക്രിവേദികളിലൂടെയുമാണ് രമേഷ് പിഷാരടി സിനിമയിൽ എത്തിയത്.പോസിറ്റീവ് എന്ന സിനിമയിലൂടെയാണ് രമേഷ് പിഷാരടി സിനിമയിലേക്ക് എത്തിയത്. 2009ൽ ഇറങ്ങിയ കപ്പൽ മുതലാളി എന്ന ഹാസ്യ ചിത്രത്തിലായിരുന്നു രമേഷ് പിഷാരടിയുടെ ആദ്യ നായക വേഷം.പഞ്ചവർണ്ണതത്ത, ഗാനഗന്ധർവ്വൻ എന്നീ സിനിമകൾ രമേഷ് പിഷാരടി സംവിധാനവും ചെയ്തിട്ടുണ്ട്.