കാന്താര ഹിറ്റ് മേക്കര്‍ റിഷഭ് ഷെട്ടിക്ക് ബോളിവുഡ് ഓഫറുകള്‍; നിരസിച്ച് താരം

കന്നഡ നടനും സംവിധായകനുമായ റിഷബ് ഷെട്ടി അടുത്തിടെ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ കാന്തരയുടെ വന്‍ വിജയത്തിന് ശേഷം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിനെക്കുറിച്ച് മനസ് തുറന്നിരുന്നു. ബോളിവുഡ് സംവിധായകരില്‍ നിന്ന് തനിക്ക് ഓഫറുകള്‍ ലഭിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ കന്നഡയില്‍ മാത്രം സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും എഎന്‍ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റിഷബ് പറഞ്ഞു. ഞാന്‍ മിസ്റ്റര്‍ ബച്ചനെ ആരാധിക്കുന്നു, ഞാന്‍ അദ്ദേഹത്തെ ശരിക്കും ഇഷ്ടപ്പെടുന്നു, യുവതലമുറയില്‍ ഷാഹിദ് കപൂര്‍, സല്‍മാന്‍ ഭായ് തുടങ്ങിയ അഭിനേതാക്കളെയും ഞാന്‍ ഇഷ്ടപ്പെടുന്നു,’ അദ്ദേഹം പറഞ്ഞു.

റിഷബ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’ സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യുകയും മികച്ച വിജയം നേടുകയും ചെയ്തു. അടുത്തിടെ ധനമന്ത്രി നിര്മ്മല സീതാരാമനും ദക്ഷിണേന്ത്യന് നടന് രജനീകാന്തും റിഷബ് ഷെട്ടിയെ പ്രശംസിച്ചിരുന്നു. ട്രേഡ് വിദഗ്ധന്‍ തരണ്‍ ആദര്‍ശ് പറയുന്നതനുസരിച്ച്, ചിത്രം റിലീസ് ചെയ്ത് മൂന്നാം ആഴ്ചയ്ക്ക് ശേഷം ഹിന്ദിയില്‍ 50 കോടിയിലധികം രൂപ നേടി, നടന്‍ യാഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 1 ന്റെ ആജീവനാന്ത കളക്ഷന്‍ ഇതിനകം മറികടന്നു.

‘കാന്താര’ എന്ന ചിത്രത്തിന്റെ അടുത്ത ഭാഗത്തെ കുറിച്ച് റിഷഭ് എഎന്‍ഐയോട് പറഞ്ഞു, ‘ഞാന്‍ ഇതുവരെ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല’ എന്നായിരുന്നു.