തെന്നിന്ത്യയുടെ താരറാണി ഹന്‍സികയുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സിനിമാ ലോകത്തും ആരാധകര്‍ക്കിടയിലും നടക്കുന്നത്. ഇപ്പോഴിതാ ഹന്‍സിക വിവാഹം ചെയ്യുന്നത് ഉറ്റ സുഹൃത്തിന്റെ ആദ്യ ഭര്‍ത്താവിനെ എന്നതാണ് ആരാധകര്‍ക്കിടയില്‍ ചര്ച്ചയുണര്ത്തിയ പുതിയ വിഷയം. പ്രണയം തുറന്ന് പറഞ്ഞ് ഹന്‍സിക തന്നെ രംഗത്ത് എത്തിയതോടെ നടിയുടെ മുന്‍ബന്ധങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ എല്ലാം പുറത്ത് വന്നിരുന്നു.
അതിനിടെയാണ് ഹന്‍സികയുടെ ഭര്‍ത്താവാകാന്‍ പോകുന്ന സോഹലിന്റെ മുന്‍ ബന്ധങ്ങളെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകളും പുറത്ത് വന്നത്. സോഹല്‍ എന്നാണ് ഹന്‍സികയുടെ ഭാവി വരന്റെ പേര്. ഹന്സികയുമായുള്ളത് സോഹലിന്റെ രണ്ടാം വിവാഹമാണെന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്. സോഹല്‍ 2016 ല്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം കഴിഞ്ഞതാണെന്നും ഇത് ഹന്‍സികയുടെ തന്നെ സുഹൃത്തായിരുന്നു എന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.
റിങ്കി എന്ന പെണ്‍കുട്ടിയുമായാണ് സോഹലിന്റെ വിവാഹം നേരത്തെ നടന്നത്. റിങ്കിയുടെയും സോഹലിന്റേയും വിവാഹത്തില്‍ ഹന്‍സികയും പങ്കെടുത്തിരുന്നത്രെ, ഇത് തെളിയിക്കുന്ന വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ഡിസംബര്‍ 4 ന് ആണ് ഹന്‍സികയുടെയും സോഹല്‍ കതൂരിയയുടെയും വിവാഹം നിശ്ചയിച്ചിരിയ്ക്കുന്നത്. ജയ്പൂരില്‍ വെച്ച് നടക്കുന്ന വിവാഹത്തിന് ശേഷം സുഹൃത്തുക്കള്‍ക്കും
സഹപ്രവര്‍ത്തകര്‍ക്കും മറ്റ് പ്രിയപ്പെട്ടവര്്ക്കും വേണ്ടി മറ്റൊരു പാര്‍ട്ടി നടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈഫല്‍ ടവറിന്റെ മുന്നില്‍ വച്ചായിരുന്നു സോഹല്‍ ഹന്‍സികയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ബിസിനസ്സുകാരനാണ് സോഹല്‍ കതൂരിയ.