
അവസാന കടമ്പയും പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങി വിനീത് ശ്രീനിവാസന്‍ ചിത്രം
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ സന്തോഷം വിനീത് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന് ലഭിച്ചിരിക്കുന്നത്.
അഭിനവ് സുന്ദര്‍ നായക് ആണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് സംവിധാനം ചെയ്യുന്നത്. ചിത്രം നവംബര്‍ 11ന് തിയറ്ററുകളില്‍ എത്തും. അഭിഭാഷകനായാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നര്‍മത്തിന് പ്രാധാന്യമുള്ളതാകും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. ചിത്രവുമായി ബന്ധപ്പെട്ട് വന്ന പ്രമോഷന്‍ വര്‍ക്കുകളെല്ലാം തന്ന ജനശ്രദ്ധ ആകര്‍ഷിച്ചവയായിരുന്നു. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രമോഷനുകള്‍ ആയിരുന്നു ചിത്രം ഉപയോഗിച്ചിരുന്നത്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിമല്‍ ഗോപാലകൃഷ്ണനും സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ്. വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍, സുരാജ് വെഞ്ഞാറുംമൂട്, ആര്‍ഷ ചാന്ദിനി ബൈജു, സുധികോപ്പ, തന്‍വിറാം, ജോര്‍ജ്ജ് കോര, മണികണ്ഠന്‍ പട്ടാമ്പി, സുധീഷ്, അല്‍ത്താഫ് സലിം, നോബിള്‍ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
എഡിറ്റിംഗ് നിധിന്‍രാജ് ആരോളും സംവിധായകനും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്‌സ് ആണ് സംഗീതം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രദീപ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈന്‍- രാജകുമാര്‍.പി, ആര്‍ട്ട്- വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂംസ്- ഗായത്രി കിഷോര്‍, പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ്- ഹസ്സന്‍ വണ്ടൂര്‍ എന്നിവരാണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്‌സിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
അതേസമയം, ‘കുറുക്കന്‍’ എന്ന ചിത്രം വിനീത് ശ്രീനിവാസന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കുറുക്കന്‍.











