ബ്ലാക്കിൽ ഗൗണിൽ തിളങ്ങി അനിഖ; 18ാം പിറന്നാളാഘോഷം കളറാക്കി!!

മലയാളികളുടെ പ്രിയ താരമാണ് അനിഖ സുരേന്ദ്രൻ. അനിഖ തന്റെ 18ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. ബ്ലാക്ക് സ്ലീവ് ലസ് ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് ആഘോഷത്തിൽ അനിഖ സുരേന്ദ്രൻ എത്തിയത്.

അനിഖ തന്നെയാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിരവധി ആരാധകരാണ് അനിഖയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കമന്റ് ചെയ്തത്.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനിഖ സുരേന്ദ്രൻ വെള്ളിത്തിരയിൽ എത്തിയത്.

ഭാസ്‌കർ ദ റാസ്‌കൽ, അഞ്ചു സുന്ദരികൾ, മൈ ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അനിഖ യെന്നൈ അറിന്താൽ എന്ന അജിത് ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.വിശ്വാസം, നാനും റൗഡിതാൻ, മിരുതൻ, മാമനിതൻ എന്നീ തമിഴ് സിനിമകളിലും അഭിനയിച്ചു. മലയാള ചിത്രം കപ്പേളയുടെ തെലുങ്ക് റീമേക്കായ ബുട്ട ബോമ്മയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. അനിഖ നായികയായെത്തുന്ന ആദ്യ മലയാള ചിത്രം ഓ മൈ ഡാർലിങ് റിലീസിനൊരുങ്ങുകയാണ്

 

View this post on Instagram

 

A post shared by Anikha surendran (@anikhasurendran)