ഹോളിവുഡ് ചിത്രം അവതാര്‍ 2 വിന് വിലക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്. ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക് അറിയിച്ചതിന് പിന്നാലെയാണ് പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് ലിബര്‍ട്ടി ബഷീര്‍ എത്തിയത്.
അവതാറിന്റെ അണിയറപ്രവര്‍ത്തകര്‍ തിയേറ്റര്‍ കളക്ഷന്റെ 60 ശതമാനം ചോദിച്ചു എന്ന കാരണത്താലാണ് ചിത്രത്തിന് ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. റിലീസുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി അറിയിക്കാതെ തിയേറ്ററുകള്‍ക്ക് നേരിട്ട് എഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഫിയോക്കിന് കീഴിലുള്ള തിയേറ്ററുടമകള്‍ പറഞ്ഞിരുന്നു.
ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന അവതാര്‍; ദ വേ ഓഫ് വാട്ടര്‍ ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് തിയ്യറ്ററിലെത്തുന്നത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തുന്നുണ്ട്.
2009-ലിറങ്ങിയ അവതാര്‍ ഹിറ്റ് പടമായിരുന്നു.
അവതാര്‍ 2 വിന് വിലക്കില്ല! പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്
ഹോളിവുഡ് ചിത്രം അവതാര്‍ 2 വിന് വിലക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്. ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക് അറിയിച്ചതിന് പിന്നാലെയാണ് പ്രദര്‍ശിപ്പിക്കുമെന്ന്…