‘അവതാര്‍ 2’ പറഞ്ഞ ദിവസം തന്നെ കേരളത്തിലും റിലീസ് ചെയ്യുമെന്ന് ഫിയോക്. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമായി ധാരണയായി. വിതരണക്കാരുടെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു സംഘടന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ആ വിലക്കാണ് ഇപ്പോള്‍ തീരുമാനമായത്.
അണിയറപ്രവര്‍ത്തകര്‍ തിയേറ്റര്‍ കളക്ഷന്റെ 60 ശതമാനം ആവശ്യപ്പെട്ടതിനാലായിരുന്നു സിനിമ ഫിയോക്ക് വിലക്കിയത്.അത്തരത്തില്‍ വിതരണക്കാര്‍ പറയുന്ന നിബന്ധനകള്‍ അനുസരിച്ച് ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ വീണ്ടും കടക്കെണിയിലാകുമെന്നായിരുന്നു ഫിയോക്ക് ആശങ്ക.
![]()
അതേസമയം കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് വിലക്കിനെ ആദ്യമേ എതിര്‍ത്തിരുന്നു. ജയിംസ് കാമറുണിന്റെ ‘അവതാര്‍; ദ വേ ഓഫ് വാട്ടര്‍’ ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് എത്തുന്നത്.
![]()
ഇംഗ്ലീഷ് കൂടാതെ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുന്നത്. വലിയ വിഭാഗം പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ വിലക്ക് മലയാളി പ്രേക്ഷകരെ ആശങ്കയിലാക്കിയിരുന്നു.











