
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ 72-ാം ജന്മദിനമാണിന്ന്. താരം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയിലർ. കഴിഞ്ഞ ദിവസം ജയിലറിന്റെ നിർമ്മാതാക്കൾ ‘മുത്തുവേൽ പാണ്ഡ്യൻ ഉടൻ എത്തുന്നു…’ എന്ന ടാഗ്ലൈനോടുകൂടി പുതിയ പോസ്റ്റർ പുറത്തിറക്കി. അതോടൊപ്പം ചിത്രത്തിന്റെ ടീസർ ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ജയിലർ സംവിധാനം ചെയ്യുന്നത് സംവിധായകൻ നെൽസണാണ്.സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. രമ്യ കൃഷ്ണൻ, ശിവരാജ്കുമാർ, വിനായകൻ, യോഗി ബാബു, വസന്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന സിനിമയാണ് ജയിലർ.പേട്ട, ദർബാർ എന്നീ ചിത്രങ്ങൾക്ക് ശേഷം അനിരുദ്ധ് രവിചന്ദർ വീണ്ടും രജനികാന്ത് സിനിമയ്ക്ക് സംഗീതം പകരുന്നു.

ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമ നിർമിക്കുന്നത്.2023 ൽ ജയിലർ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. അതേ സമയം രജനികാന്തിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം പിറന്നാൾ ദിനമായ ഇന്ന് ഉണ്ടാകുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
Muthuvel Pandian arrives at 12.12.22 – 6 PM????
Wishing Superstar @rajinikanth a very Happy Birthday!@Nelsondilpkumar @anirudhofficial #Jailer#SuperstarRajinikanth #HBDSuperstar #HBDSuperstarRajinikanth pic.twitter.com/ocF0I7ZPEi— Sun Pictures (@sunpictures) December 11, 2022











