മക്കയിലെത്തി ഉംറ നിര്‍വഹിച്ചതിന് പിന്നാലെ കാശ്മീരിലെത്തി വൈഷ്ണവി ദേവി ക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് നടന്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. കറുപ്പ് ജാക്കറ്റ് ധരിച്ച് മുഖം മറച്ചാണ് താരം അംഗരക്ഷകര്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയത്.
വൈഷ്ണവി ദേവി ക്ഷേത്രത്തിലെത്തിയ ഷാരൂഖാന്റെ വീഡിയോ വൈറലായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ചിരുന്നു. ജിദ്ദയില്‍ നടന്ന റെഡ് സി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തി. ആ ചിത്രങ്ങളും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരം ക്ഷേത്ര ദര്‍ശനവും നടത്തിയത്.

ഷാരൂഖ് ഖാന്റ ഏറ്റവും പുതിയ ചിത്രമായ പത്താനിലെ ഗ്ലാമറസ് ഗാനം ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. അതീവ സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. ദീപിക പദുകോണാണ് ഷാരൂഖിന്റെ നായിക. നടന്‍ ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന കഥാപാത്രമാവുന്നുണ്ട്. ജനുവരി 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡങ്കിയുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോള്‍. തപ്സി പന്നുവാണ് ചിത്രത്തില്‍ നായികയാവുന്നത്.
Shah visited Vaishno Devi Temple ❤️
May Devi Maa fulfill all his wishes ???????? #ShahRukhKhan???? pic.twitter.com/1XrL82XaCW— ????Sharania Jhanvi????????BesharamRang (@SharaniaJ) December 12, 2022











