നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ആര്‍ഡിഎക്‌സ്.ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനഞ്ചിന് കൊച്ചിയില്‍ ആരംഭിക്കും.സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് ഇരുപത്തിമൂന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയും ആന്റണി വര്‍ഗീസ്സിന്റെ കൈയ്ക്ക് പരിക്കുപറ്റിയതുമാണ് ചിത്രീകരണം വൈകാന്‍ കാരണമായത്.ഐമാറോസ്മിയും മഹിമാ നമ്പ്യാരുമാണു സിനിമയിലെ നായികമാര്‍.
ലാല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വീക്കെന്റ് ബ്ലോഗ് ബസ്റ്ററിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.ഡോണി,റോബര്‍ട്ട്, സേവ്യര്‍ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ആര്‍ഡിഎക്സ്സിലൂടെ അവതരിപ്പിക്കുന്നത്.

സംവിധായകന്‍ നഹാസ് ഹിദായത്ത് തന്നെയാണ് സിനിമയുടെ കഥയെഴുതിയിരിക്കുന്നത്.വലിയ മുതല്‍ മുടക്കില്‍ പവര്‍ ആക്ഷന്‍ ചിത്രമായിട്ടാണ് ആര്‍ഡിഎക്‌സ് എത്തുക. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സാം സി എസാണ്. അൻപ് – അറിവാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. അലക്‌സ് ജെ പുളിക്കീലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.











