തമിഴ് സിനിമയിൽ മികച്ച നാല് ചിത്രങ്ങളിലൂടെ തൻറേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് അറ്റ്ലി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ആ സന്തോഷ വാർത്ത പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ. അറ്റ്ലിയും ഭാര്യ പ്രിയയും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി അറിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ദമ്പതികൾ ഇക്കാര്യം അറിയിച്ചത്.
ഭാര്യ കൃഷ്ണപ്രിയക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അറ്റ്ലി കുറിച്ചത് ഇങ്ങനെയാണ് ഞങ്ങളുടെ കുടുംബം വളരുകയാണ്. അതെ ഞങ്ങൾ പ്രഗ്നൻറ് ആണ്.ഈ മനോഹര യാത്രയിൽ നിങ്ങളേവരുടെയും അനുഗ്രഹങ്ങളും പ്രാർഥനകളും ആവശ്യമുണ്ട്.സ്നേഹപൂർവ്വം അറ്റ്ലിയും പ്രിയയും. എന്നായിരുന്നു ആ കുറിപ്പ്.വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ പ്രിയയും അറ്റ്ലിയും 2014 നവംബർ 9 ന് ചെന്നൈയിൽ വെച്ചാണ് വിവാഹിതരായത്.
അതേസമയം തന്റെ കരിയറിലെ ഒരു പുത്തൻ തുടക്കത്തിലാണ് അറ്റ്ലി. ഷാരൂഖ് ഖാൻ നായകനാവുന്ന ജവാൻ എന്ന സിനിമ സംവിധാനം ചെയ്യുകയാണ്.ബോളിവുഡിലേക്കുള്ള ആറ്റ്ലിയുടെ ആദ്യസിനിമയാണ് ജവാൻ.ചിത്രത്തിൽ നായികയാവുന്നത് നയൻ താരയാണ്. നയൻ താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ ബോളിവുഡ് പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ഹിന്ദിക്ക് പുറമെ കന്നഡ ,തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി സിനിമ എത്തും
Happy to announce that we are pregnant need all your blessing and love ❤️❤️
Wit love
Atlee & @priyaatleePc by @mommyshotsbyamrita pic.twitter.com/9br2K6ts77
— atlee (@Atlee_dir) December 16, 2022