ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാളികപ്പുറം’. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന് രാജാണ്. ആന്റണി ദാസനും മധു ബാലകൃഷ്ണനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. അയ്യപ്പനെ കാണാന്‍ ആഗ്രഹിച്ചിറങ്ങുന്ന ഒരു കൊച്ചു പെണ്‍കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ചിത്രം ഈ മണ്ഡലകാലം തന്നെ തീയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ചിത്രത്തിന്റെ സെറ്റില്‍ പന്തളം രാജകുടുംബാംഗങ്ങള്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ദീപ വര്‍മ്മ, അരുണ്‍ വര്‍മ്മ, സുധിന്‍ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് എത്തിയത്. ഉണ്ണി മുകുന്ദന്, ദേവനന്ദ എന്നിവര്‍ക്കൊപ്പം രാജകുടുംബാംഗങ്ങള്‍ സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണു നമ്പൂതിരിയാണ്. സംഗീതം രഞ്ജിന് രാജ്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കുന്നത് സന്തോഷ് വര്‍മ്മയും ബികെ ഹരിനാരായണനുമാണ്.
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന് തന്നെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.