നാൽപതാം പിറന്നാൾ ആഘോഷമാക്കി നടൻ ബാല!!

തന്റെ നാൽപതാം പിറന്നാൾ ആഘോഷമാക്കി നടൻ ബാല. ലോകകപ്പിൽ മുത്തമിച്ച അർജന്റീനയുടെ വിജയാഘോഷത്തിനിടെ അർദ്ധരാത്രി ആരാധകർക്കൊപ്പമായിരുന്നു താരത്തിന്റ പിറന്നാൾ ആഘോഷം. ‘നേരത്തെ അർജന്റീന ജയിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. അതേപോലെ നിങ്ങളെ എല്ലാവരേയും ഞാൻ സ്നേഹിക്കുന്നു, രാത്രി തന്നെ വന്ന് എനിക്ക് പിറന്നാളാശംസ അറിയിച്ച എല്ലാവരോടും നന്ദി.’ എന്നാണ് ആരാധകരോട് ബാല പറഞ്ഞത്.


ബാലയ്ക്കായി ആരാധകൻ പിറന്നാൾ കേക്ക് കൊണ്ടുവന്നിരുന്നു. അതിനാൽ തന്നെ പിറന്നാൾ കേക്ക് അർധരാത്രി തന്നെ ഭാര്യ എലിസബത്തിനൊപ്പം ബാല മുറിച്ചു. കേക്ക് മുറിച്ച ശേഷം ബാല പറഞ്ഞത് താൻ തേക്ക് മരം പോലെയാണെന്നും പ്രായം കൂടുന്തോറും ബലം കൂടുമെന്നാണ്. പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോ എലിസബത്തിന്റെ യുട്യൂബ് ചാനൽ വഴി പുറത്തുവിട്ടിട്ടിട്ടുണ്ട്


മാധ്യമങ്ങൾക്കൊപ്പവും ബാല തന്റെ പിറന്നാൾ ആഘോഷിച്ചു. ബാലയുടെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ നിരവധിയാളുകൾ എത്തിയിരുന്നു.അതേ സമയം ഉണ്ണിമുകുന്ദൻ നായകയായ ഷെഫിക്കിന്റെ സന്തോഷമാണ് ബാല ഒടുവിൽ അഭിനയിച്ച മലയാള സിനിമ. ചിത്രത്തിൽ സഹകരിച്ച പല സഹപ്രവർത്തകർക്കും ഉണ്ണിമുകുന്ദൻ പണം നൽകിയില്ല എന്ന ബാലയുടെ പ്രസ്ഥാവന വിവാദമായിരുന്നു