നാടെങ്ങും ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവിലാണ്. സാന്താക്ലോസായി എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി കൃഷ്ണപ്രഭ. തന്റെ ഡാന്‍സ് ടീമിനൊപ്പമാണ് നടി കരോള്‍ സംഘമായി വീടുകളിലെക്ക് സര്‍പ്രൈസായി എത്തിയത്. കൊച്ചി പനമ്പള്ളി നഗറില്‍ നിന്നാണ് നടിയുടെയും സംഘത്തിന്റെയും കരോള്‍ തുടങ്ങിയത്. പാട്ടും നൃത്തവുമായെത്തിയ കരോള്‍ സംഘത്തെ ആവേശപൂര്‍വമാണ് ആരാധകര്‍ സ്വീകരിച്ചു.
‘കുറേകാലമായി ആഗ്രഹിച്ചിരുന്നതാണ് ഒരു കരോള്‍ സംഘടിപ്പിച്ചാലോ എന്നത്. പക്ഷേ ഇതുവരെ അത് സഫലമാക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ ഇത്തവണ ഞാന്‍ എന്റെ സ്വന്തം ഡാന്‍സ് ടീമിനോട് പറഞ്ഞപ്പോള്‍ അവര്‍ നമുക്ക് അടിച്ചു പൊളിക്കാം ചേച്ചി എന്ന് പറഞ്ഞു.” അങ്ങനെയാണ് ഇറങ്ങിയതെന്ന് കൃഷ്ണപ്രഭ പറഞ്ഞു.
അതേസമയം, ക്രിസ്മസ് പാപ്പയായി കടകളിലും വീടുകളിലും എത്തിയ താരത്തിനെ ആരും തിരിച്ചറിഞ്ഞില്ല. പാപ്പയുടെ മാസ്ക് മാറിയപ്പോഴാണ് താരത്തിനെ തിരിച്ചറിയുന്നത്. കൃഷ്ണപ്രഭയോടൊപ്പം അമ്മയും ഉണ്ടായിരുന്നു.
അമ്മയെ കൂടെ കണ്ടാല്‍ കണ്ടാല്‍ ആളുകള്‍ പെട്ടെന്ന് തിരിച്ചറിയും എന്ന് കരുതി മാറിനില്ക്കുന്നു. സംഘത്തോടൊപ്പം ആടാനും പാടാനും നിരവധി നാട്ടുകാരും കൂടിയതോടെ വലിയ ആഘോഷമായി തന്നെ മാറി. ആഗ്രഹം സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കൃഷ്ണപ്രഭയും പറഞ്ഞു.