ദിലീപും മംമ്ത മോഹൻദാസും നായിക നായകന്മാറയി എത്തിയത സിനിമയായിരുന്നു ടൂ കൺട്രീസ്. 2015ൽ വൻ വിജയം സ്വന്തമാക്കിയ ചിത്രങ്ങളിൽ ഒന്നാണ് ടൂ കൺട്രീസ്. റാഫി എഴുതി ഷാഫി സംവിധാനം ചെയ്ത സിനിമ ഇന്നും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്. കോമഡി ചിത്രമായതിനാൽ തന്നെ സിനിമ മികച്ച സ്വീകാര്യത നേടിയിരുന്നു.
മുകേഷ്,സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, ജഗദീഷ്, റാഫി, അശോകൻ തുടങ്ങി,വിനയ പ്രസാദ്, ശ്രിന്ദ,ലെന എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ ഗംഭീര വിജയമാണ് നേടിയത്.എന്നാൽ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ ഷാഫി. ടൂ കൺട്രീസ് എന്ന സിനിമയ്ക്ക് തുടർച്ച ഉണ്ടാവുമെന്നാണ് ഷാഫി വ്യക്തമാക്കുന്നത്.
ചിത്രത്തിന്റെ പേര് ത്രീ കൺട്രീസ് എന്നായിരിക്കും. ചിത്രം 2023ലോ 2024ലോ പുറത്തിറങ്ങുമെന്നും സംവിധായകൻ പറഞ്ഞു. അതേ സമയം
ത്രീ കൺട്രീസിന്റെ തിരക്കഥ ഇതുവരെ രൂപപ്പെട്ടിട്ടില്ല. എങ്കിലും കഥ എങ്ങനെ വേണമെന്നുള്ള കാര്യത്തിൽ തീരുമാനമായി. തന്റെ പുതിയ സിനിമയായ ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിലാണ് ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്.