‘മാളികപ്പുറം’ ഉണ്ണി മുകന്ദൻ ചിത്രം ഇപ്പോൾ നല്ല പ്രേക്ഷക പ്രതികരണവുമായി മുൻപോട്ടു പോകുകയാണ് ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ചു എം പി ആന്റോ ആന്റണി, കേരളത്തിന്റെ ‘കാന്താര’ എന്ന് ഒറ്റ വാചകത്തിൽ പറയാവുന്ന ചിത്രം ‘മാളികപ്പുറം’. എന്നാണ് അദ്ദേഹം തന്റെ ഫേസ് ബൂക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്. സ്വന്തം പ്രകടനത്തിലൂടെ ഉണ്ണി മുകുന്ദൻ വീണ്ടും ജനമനസുകളെ കീഴ്പെടുത്തിയിരിക്കുന്നു എം പി ആന്റോ ആന്റണി കുറിച്ച്.
ദൈവം തൊട്ടനുഗ്രഹിച്ച ചിത്രം മാളികപ്പുറം. അദ്ദേഹത്തിന്റെ കുറിപ്പ് , ശബരി മല ഉൾപ്പെടുന്ന നാടിന്റെ ജനപ്രതിനിധി ആണെന്ന് പറയുമ്പോൾ ഉണ്ടാകുന്ന ഭക്തി പുരസ്കാര സ്വീകരണം അനുഭവിച്ചറിയേണ്ട ഒന്നാണ്. ആ ദിവ്യ തേജസ്സ് വർണികുന്ന ഈ ചിത്രം റിലീസ് ദിവസം തന്നെ കണ്ടതിന്റെ അനുഭൂതിയിലാണ് ഇത് കുറിച്ചത്. പ്രിയസുഹൃത്ത് ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’എന്ന സിനിമയെ ഒറ്റവാചകത്തില്‍ ‘കേരളത്തിന്റെ കാന്താര’ എന്ന് വിശേഷിപ്പിക്കാം അത്ര ഊർജ്ജസ്വലം ഉണ്ടാകുന്ന ചിത്രം തന്നെയാണ് ഇത.
പ്രേക്ഷക മനസിനെ കോരിത്തരിപ്പിക്കുന്ന ഒരു ക്ളൈമാക്സ് തന്നെയാണ് ഈ ചിത്രത്തിന്റെ. കല്യാണി എന്ന എട്ടുവയസുകാരിയുടെയും, അവളുടെ സുഹൃത് പീയൂഷിന്റെയും ശബരിമല തീർത്ഥാടകതിനൊപ്പം പ്രേക്ഷക മനസ് തീർത്ഥയാത്ര ചെയ്യുകയാണ്. ശബരിമലയിൽ കൊത്തിവെച്ച മന്ത്രം തത്വമസി അത് തന്നെയാണ് ഈ ചിത്രവും കാണിക്കുന്നത്. ശബരിമലയും അയ്യപ്പനുമാണ് ഇതിൽ ഉൾപ്പെടുന്നത് മുഴുവനും, ഉണ്ണിമുകുന്ദനും, ഈ ചിത്രത്തിന്റെ മറ്റു അഭിനേതാക്കൾക്കും, അണിയറപ്രവര്തകര്ക്കും അഭിനന്ദനം അറിയിക്കുന്നു.












