‘ചിത്രം എല്ലാം പറയുന്നു’;മാളികപ്പുറം കണ്ട് തിയേറ്ററിൽ കൂപ്പുകൈകളുമായി ബാലൻ

ഉണ്ണി മുകുന്ദൻ നായകനാകുന്ന മാളികപ്പുറം എന്ന സിനിമ റിലീസ് ചെയ്തിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നാൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ വൻ ഹിറ്റിലേക്ക് കുതിക്കകയാണ് സിനിമ.നവാഗതനായ വിഷ്ണു ശശിശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ…

ഉണ്ണി മുകുന്ദൻ നായകനാകുന്ന മാളികപ്പുറം എന്ന സിനിമ റിലീസ് ചെയ്തിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നാൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ വൻ ഹിറ്റിലേക്ക് കുതിക്കകയാണ് സിനിമ.നവാഗതനായ വിഷ്ണു ശശിശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ തന്‌റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ശ്രദ്ധ നേടുകയാണ്.

ചിത്രത്തിന്റെ വിജയാഘോഷങ്ങൾക്കിടയിൽ വളരെ വൈകാരികമായ ഒരു പോസ്റ്റാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. ‘ചിത്രം എല്ലാം പറയുന്നു’ എന്നെഴുതിയ അടിക്കുറിപ്പോടെ സിനിമ കണ്ട് കൈകൾ കൂപ്പി നിൽക്കുന്ന ആൺകുട്ടിയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകൾ പുറത്തിറങ്ങാനിരിക്കുകയാണ്. ജനുവരി 6 മുതൽ തെലുങ്ക്, തമിഴ് ഭാഷകളിൽ ചിത്രം തിയേറ്ററുകളിലെത്തും.

കഴിഞ്ഞ മാളികപ്പുറം തമിഴ് ട്രെയിലർ ദിവസം പുറത്തിറങ്ങിയിരുന്നു. എട്ടുവയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറം എന്ന ചിത്രം പറയുന്നത്. ചിത്രത്തിൽ ശ്രീപഥ്, ദേവനന്ദ,ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് മറ്റ് താരങ്ങൾ.ആൻ മെഗാ മീഡിയയുടെയും കാവ്യ ഫിലിം കമ്പനിയുടെയും ബാനറിൽ നീത പിന്റോയും പ്രിയ വേണുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.