സമയോചിതമായി ഇടപെടല്‍; കുഞ്ഞനുജത്തിയെ രക്ഷിച്ച് ചേട്ടന്‍- വീഡിയോ

സഹോദര സ്‌നേഹത്തേക്കാള്‍ വലുതായി ഒന്നുമില്ല. പരസ്പരം എത്ര വഴക്കിട്ടാലും അവസാനം ഒന്നിക്കുന്നത് സഹോദരങ്ങളാണ്. സ്‌നേഹത്തെ തൊട്ടുണര്‍ത്താനും ശാസിക്കാനും സഹോദരങ്ങള്‍ക്ക് കഴിയും. ജീവിതത്തില്‍ എന്ത് പ്രതിസന്ധി നേരിട്ടാലും നമുക്ക് ഒരു സഹോദരനോ സഹോദരിയോ ഉണ്ടെങ്കില്‍ അവര്‍…

സഹോദര സ്‌നേഹത്തേക്കാള്‍ വലുതായി ഒന്നുമില്ല. പരസ്പരം എത്ര വഴക്കിട്ടാലും അവസാനം ഒന്നിക്കുന്നത് സഹോദരങ്ങളാണ്. സ്‌നേഹത്തെ തൊട്ടുണര്‍ത്താനും ശാസിക്കാനും സഹോദരങ്ങള്‍ക്ക് കഴിയും. ജീവിതത്തില്‍ എന്ത് പ്രതിസന്ധി നേരിട്ടാലും നമുക്ക് ഒരു സഹോദരനോ സഹോദരിയോ ഉണ്ടെങ്കില്‍ അവര്‍ നമ്മെ സഹായിക്കാന്‍ വരും, അതാണ് രക്തബന്ധം.

ഒരു അപകടത്തില്‍ നിന്ന് സ്വന്തം സഹോദരിയെ രക്ഷിക്കുന്ന ഒരു സഹോദരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ഹീറോ. സോഫയില്‍ നിന്ന് വീഴാനൊരുങ്ങിയ പെങ്ങളെ കൈപിടിച്ച് അഞ്ച് വയസുകാരനാണ് രക്ഷിച്ചത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

ഇരുവരും ഒരുമിച്ച് സോഫയിലിരുന്ന് ടിവിയോ മറ്റോ കാണുമ്പോഴായിരുന്നു സംഭവം. കുട്ടി സോഫയുടെ ആംറെസ്റ്റില്‍ ഇരിക്കുന്നു. സോഫയുടെ മറുവശത്ത് നിന്ന് ഈ ഭാഗത്തേക്ക് വരാന്‍ ശ്രമിക്കുന്നതിനിടയില്‍ കുഞ്ഞനിയത്തി താഴെ വീഴുന്നു.

https://youtu.be/AldoOGZ-hHc

ഉടന്‍ തന്നെ സഹോദരന്‍ ഇടപെട്ടതിനാലാണ് പെണ്‍കുട്ടി തലയിടിച്ചു വീഴാതെ രക്ഷപ്പെട്ടത്. താഴെ വീഴാനൊരുങ്ങിയ പെണ്‍കുട്ടിയുടെ വസ്ത്രത്തിലേക്ക് ചാടി ചേട്ടന്‍ അവളെ പിടികൂടി, തലയിടിക്കാതെ രക്ഷപ്പെട്ടു.

Nowthinsews എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. താഴെ വീണ അനുജത്തിയെ പിടിച്ച് സമാധാനിപ്പിക്കാന്‍ ജ്യേഷ്ഠന്‍ മറന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. മുപ്പത്തൊമ്പതിനായിരത്തിലധികം ആളുകള്‍ ഇതുവരെ വീഡിയോ കണ്ടു. വീഡിയോയ്ക്ക് താഴെ സഹോദരനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്.