ഫഹദ് ഫാസിലും അൽഫോൺസ് പുത്രനും ഒന്നിക്കുന്നു!!

Follow Us :

സംവിധായകൻ അൽഫോൺസ് പുത്രനുമായി ഒന്നിക്കുവെന്ന് യുവനടൻ ഫഹദ് ഫാസിൽ. ചിത്രം അടുത്ത വർഷത്തേക്കാണ് ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് എന്നും ഫഹദ് പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഫഹദ് ഫാസിലിന്റെ ഈ പ്രതികരണം. പുഷ്പ ദ റൂളിലെ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അഭിമുഖത്തില് ഫഹദ് സംസാരിച്ചു.

അൽഫോൺസുമായുള്ള ചിത്രത്തിന് അടുത്ത വർഷമാണ് തുടക്കമാകുക. അദ്ദേഹം ഇപ്പോൾ മറ്റൊരു സിനിമയുടെ തിരക്കിലാണ്. എന്റെ കമ്മിറ്റ്‌മെന്റുകളും പൂർത്തിയാക്കാനുണ്ട്. പുഷ്പ 2-ന് ശേഷമായിരിക്കും അൽഫോൺസുമായുള്ള പുതിയ ചിത്രം, ഫഹദ് പറഞ്ഞു. പുഷ്പയിലെ കഥാപാത്രത്തെ കുറിച്ച് താരം പറഞ്ഞതിങ്ങനെ, പഷ്പയും ഭഗവദ് സിംഗിനുമിടയിൽ ഒരുപാട് സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ട്. രണ്ടാം ആ ഭാഗം സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്നും താരം വ്യക്തമാക്കി.

അല്ലു അർജുൻ പ്രധാന കഥാപാത്രമായി എത്തുന്ന ഒരു ആക്ഷൻ പാക്ഡ് ഗ്യാങ്സ്റ്റർ ചിത്രമാണ് പുഷ്പ 2. 2024 ഓഗസ്റ്റിനുള്ളിൽ തന്നെ റിലീസിനെത്തിക്കുമെന്നാണ് സൂചന. അതേസമയം മാരി സെൽവരാജിന്റെ മാമന്നനാണ് ഫഹദ് ഫാസിലിന്റെതായി ഒടുവിൽ ഇറങ്ങിയ സിനിമ. ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലാണ് എത്തുന്നത്. സിനിമ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്‌