കുഞ്ചാക്കോബോബന്റെ നായികയായി ജ്യോതിർമയി തിരിച്ചെത്തുന്നു!

നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക്‌ശേഷം അമൽ നീരദിന്റെ ചിത്രത്തിലൂടെ മടങ്ങിവരാനൊരുങ്ങി നടി ജ്യോതിർമയി. കുഞ്ചാക്കോ ബോബനെ നായികയായിട്ടാണ് ജ്യോതിർമയി തിരിച്ചെത്തുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ ജ്യോതിർമയി വീണ്ടും സജീവമാവാൻ ഒരുങ്ങുന്നത്.സംവിധായകൻ അമൽ…

നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക്‌ശേഷം അമൽ നീരദിന്റെ ചിത്രത്തിലൂടെ മടങ്ങിവരാനൊരുങ്ങി നടി ജ്യോതിർമയി. കുഞ്ചാക്കോ ബോബനെ നായികയായിട്ടാണ് ജ്യോതിർമയി തിരിച്ചെത്തുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ ജ്യോതിർമയി വീണ്ടും സജീവമാവാൻ ഒരുങ്ങുന്നത്.സംവിധായകൻ അമൽ നീരദിന്റെ ഭാര്യയാണ് ജ്യോതിർമയി.

മോഹൻ ലാലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത സാഗർ ഏലിയാസ്ജാക്കി റീലോഡഡ് സിനിമയിൽ ജ്യോതിർമയി നൃത്തരംഗത്ത് അഭിനയിച്ചിരുന്നു . 2013ൽ സ്ഥലം എന്ന ചിത്രത്തിലാണ് അവസാനം ജ്യോതിർമയി ഒടുവിൽ അഭിനയിച്ചത്. ജിനു ജോസഫ് ആണ് അമൽ നീരദ് കുഞ്ചാക്കോ ബോബൻചിത്രത്തിലെ മറ്റൊരു പ്രധാന താരം.

അതേ സമയം സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് തീരുമാനം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. അതേസമയം മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച
സൂപ്പർഹിറ്റ് ചിത്രം ഭീഷ്മപർവ്വം ആണ് അമൽനീരദിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഭീഷ്മപർവ്വം മെഗാ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച സിനിമയാണ്. ജ്യോതിർമയി തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ആരാധകർ