സഹാറ മരുഭൂമിയിലെ നോമ്പ് കാലം!! ‘ആടുജീവിതം’ ലൊക്കേഷന്‍ മെമ്മറീസുമായി ബ്ലെസി

ഒരു മാസക്കാലം നീണ്ട വിശുദ്ധിയുടെ ആത്മസമര്‍പ്പണത്തിന്റെയും നോമ്പ്കാലം പൂര്‍ത്തിയാക്കി ഇസ്ലാം മത വിശ്വാസികള്‍ പെരുന്നാള്‍ നിറവിലാണ്. എല്ലാവരും തിരക്കുകളില്‍ നിന്നും മാറി കുടുംബത്തിനോടൊപ്പം ചേര്‍ന്ന് പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. അതിനിടെ പെരുന്നാള്‍ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ്…

ഒരു മാസക്കാലം നീണ്ട വിശുദ്ധിയുടെ ആത്മസമര്‍പ്പണത്തിന്റെയും നോമ്പ്കാലം പൂര്‍ത്തിയാക്കി ഇസ്ലാം മത വിശ്വാസികള്‍ പെരുന്നാള്‍ നിറവിലാണ്. എല്ലാവരും തിരക്കുകളില്‍ നിന്നും മാറി കുടുംബത്തിനോടൊപ്പം ചേര്‍ന്ന് പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. അതിനിടെ പെരുന്നാള്‍ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ബ്ലെസ്സി. ആടുജീവിതം സിനിമ ബോക്‌സോഫീസ് തകര്‍ത്ത് മുന്നേറുമ്പോഴാണ് ബ്ലെസി ഓര്‍മ്മ പങ്കിടുന്നത്.

നജീബിന്റെ മരുഭൂമിയിലെ അതിജീവനമാണ് ബെസ്ലിയൊരുക്കിയ ആടുജീവിതം സിനിമ. പൃഥ്വി രാജാണ് നജീബായി വെള്ളിത്തിരയില്‍ ജീവിച്ചത്. 2022-ലെ സഹാറ മരുഭൂമിയിലെ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ദിവസങ്ങളിലെ നോമ്പ് ഓര്‍മ്മകളാണ് ബ്ലെസി വിഷ്വല്‍ റൊമാന്‍സിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.

വീണ്ടും മറ്റൊരു ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ആടു അജീവിതം നിങ്ങള്‍ക്കരികിലേക്ക് എത്തിയിരിക്കുകയാണ്. വിശാലമായ മരുഭൂമിയില്‍ പരവതാനികള്‍ വിരിച്ച് വിഭവങ്ങള്‍ നിരത്തി നോമ്പ് തുറക്കുന്നതും നിസ്‌കരിക്കുന്നതുമൊക്കെ വളരെ സന്തോഷത്തോടുകൂടി ഓര്‍ക്കുകയാണെന്ന് ബ്ലെസി പറയുന്നു.

ഒരു നോമ്പ് കാലത്താണ് ആടുജീവിതത്തില്‍ മുരുഭൂമി താണ്ടുന്ന രംഗം ഷൂട്ട് ചെയ്തത്. അന്ന് നോമ്പ് എടുത്തുകൊണ്ട് ഈ സിനിമയോടൊപ്പം സഹകരിക്കുകയും അതിന് വേണ്ടി പ്രത്യേകമായി രീതിയില്‍ എല്ലാം സജ്ജീകരിച്ചിരുന്നു.

നേരം വെളുക്കുമ്പോള്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുകയും പകല്‍ മുഴുവന്‍ അവര്‍ക്ക് വിശ്രമിക്കാന്‍ സമയം കൊടുത്തു. പിന്നീട് വൈകുന്നേരമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. അങ്ങനെ ഷൂട്ടിംഗ് ഷെഡ്യൂള്‍ ക്രമീകരിച്ചിട്ടായിരുന്നു ഷൂട്ടിംഗ്. അങ്ങനെയാണ് നോമ്പുകാലം ചെലവിട്ടതെന്നും ബ്ലെസി പറയുന്നു.