ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍!! തരുണ്‍ മൂര്‍ത്തി ചിത്രം എല്‍ 360 തുടങ്ങി

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന എല്‍ 360. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഒരു റിയലിസ്റ്റിക്…

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന എല്‍ 360. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഒരു റിയലിസ്റ്റിക് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചെന്ന സന്തോഷമാണ് മോഹന്‍ലാല്‍ പങ്കുവയ്ക്കുന്നത്. സിനിമയുടെ ക്ലാപ്പ് ബോര്‍ഡിന്റെ ചിത്രം പങ്കുവച്ചാണ് ലാലേട്ടന്‍ ഷൂട്ടിംഗ് തുടങ്ങിയ സന്തോഷം പങ്കുവച്ചത്.

മലയാളത്തിന്റെ എവര്‍ഗ്രീന്‍ കോംബോയായ മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുകയാണ് ചിത്രത്തിലൂടെ. 2004 ല്‍ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായി എത്തിയത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.


പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തെയും ചുറ്റിപ്പറ്റിയുള്ളതാവും ചിത്രം. വലിയ ഇടവേളക്കു ശേഷമാണ് മോഹന്‍ലാല്‍ ഇത്തരം റോളിലെത്തുന്നത്. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെയും പ്രതീക്ഷ ഉയരത്തിലാണ്.