”പെരിയോനേ.. റഹ്‌മാനേ….”!! നെഞ്ചുരുകി നജീബ്, ആടുജീവിതം വീഡിയോ സോങ് എത്തി

ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജും ബ്ലെസിയും ഒന്നിക്കുന്ന ആടുജീവിതം. നജീബായി വെള്ളിത്തിരയിലെ പൃഥ്വിയുടെ പകര്‍ന്നാട്ടം അത്രയ്ക്ക് പ്രതീക്ഷയാണുണ്ടാക്കുന്നത്. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലാണ് ബ്ലെസി വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. ചിത്രം തിയ്യേറ്ററിലെത്താന്‍…

ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജും ബ്ലെസിയും ഒന്നിക്കുന്ന ആടുജീവിതം. നജീബായി വെള്ളിത്തിരയിലെ പൃഥ്വിയുടെ പകര്‍ന്നാട്ടം അത്രയ്ക്ക് പ്രതീക്ഷയാണുണ്ടാക്കുന്നത്. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലാണ് ബ്ലെസി വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. ചിത്രം തിയ്യേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അതിനിടെ പ്രതീക്ഷ വീണ്ടും ഉയര്‍ത്തി ചിത്രത്തിലെ ഗാനം പുറത്തെത്തിയിരിക്കുകയാണ്.

എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ”പെരിയോനേ.. റഹ്‌മാനേ….” എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍, ജിതിന്‍ രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നജീബിന്റെ വേദനയും ഓര്‍മ്മകളും തിങ്ങി നിറയുന്ന മരുഭൂമിയിലൂടെയുള്ള എആര്‍ റഹ്‌മാന്റെ യാത്രയും, പൃനജീബിന്റെ പ്രണയകാലമെല്ലാം പാട്ടില്‍ നിറയുന്നുണ്ട്.


ഈ മാസം 28 നാണ് ആടുജീവിതം തിയ്യേറ്ററിലെത്തുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണവും നിര്‍വഹിച്ചിരിക്കുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമല പോളാണ് ചിത്രത്തില്‍ നായികയാവുന്നത്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്.