ഷൂട്ടിംഗ് പൂര്‍ത്തിയാകും മുന്‍പേ ‘കാന്താര ചാപ്റ്റര്‍ 1’ വന്‍ തുകയ്ക്ക് സ്വന്തമാക്കി ആമസോണ്‍ പ്രൈം!!

കാന്താര എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് റിഷബ് ഷെട്ടി. കന്നഡയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം ആരാധക പിന്തുണയേറിയതോടെയാണ് വൈഡ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ആരാധകലോകം ഉറ്റുനോക്കുകയാണ്. ‘കാന്താര…

കാന്താര എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് റിഷബ് ഷെട്ടി. കന്നഡയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം ആരാധക പിന്തുണയേറിയതോടെയാണ് വൈഡ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ആരാധകലോകം ഉറ്റുനോക്കുകയാണ്. ‘കാന്താര ചാപ്റ്റര്‍ 1 ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാകും മുന്നേ തന്നെ ചിത്രത്തിന്റെ ഒടിടി അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയിരിക്കുകയാണ്.

ആമസോണ്‍ പ്രൈം വീഡിയോസാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. ആമസോണ്‍ പ്രൈം വീഡിയോസിന്റെ 2024 ലെ പരിപാടികള്‍ അവതരിപ്പിക്കുന്ന വേദിയിലാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി വേദിയില്‍ നേരിട്ട് എത്തിയിരുന്നു

മേക്കിങ്ങിലെ വൈവിധ്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. കാന്താരയുടെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് റിഷബ് പറഞ്ഞപ്പോള്‍ വളരെ ആവേശത്തോടെയായിരുന്നു ആ വാര്‍ത്ത സ്വീകരിച്ചത്. വെറും രണ്ടാം ഭാഗമല്ല, പറയാന്‍ പോകുന്നത് ചരിത്ര കഥയാണ് എന്ന് റിഷബ് വീണ്ടും ഓര്‍മ്മിപ്പിച്ചപ്പോള്‍ പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്.

2022 സെപ്റ്റംബര്‍ 30നാണ് കാന്താര തിയേറ്ററുകളില്‍ എത്തിയത്. സിനിമയുടെ ക്വാളിറ്റി മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്നതിന് കാരണമായി. കേരളത്തിലടക്കം ചിത്രം വമ്പന്‍ കളക്ഷന്‍ നേടിയിരുന്നു. ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാനും ചിത്രം അര്‍ഹത നേടിയിരുന്നു.