ഇവള്‍ രണ്ടാം കെട്ടല്ലേ..! നിനക്ക് ഭ്രാന്താണോ! എന്നുവരെ ആളുകള്‍ ചോദിച്ചു.. കടന്നുവന്ന സാഹചര്യങ്ങളെ കുറിച്ച് ആമിയും വിഷ്ണുവും

ടിക് ടോക് ആപ്പിലൂടെ താരമായി മാറിയ ആമി അശോകിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല..ഇപ്പോള്‍ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ആണ് ആമി. പതിനെട്ടാം വയസ്സില്‍ വിവാഹം കഴിഞ്ഞ ആമിയുടെ വിവാഹ ജീവിതത്തിന് രണ്ട് മാസം…

ടിക് ടോക് ആപ്പിലൂടെ താരമായി മാറിയ ആമി അശോകിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല..ഇപ്പോള്‍ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ആണ് ആമി. പതിനെട്ടാം വയസ്സില്‍ വിവാഹം കഴിഞ്ഞ ആമിയുടെ വിവാഹ ജീവിതത്തിന് രണ്ട് മാസം മാത്രമാണ് ആയുസ്സ് ഉണ്ടായിരുന്നത്. വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ സഹിക്കവയ്യാതെ ആയതോടെയാണ് വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇപ്പോള്‍ ആമിയുടെ ജീവിതത്തില്‍ താങ്ങും തണലുമായി നില്‍ക്കുന്നത് വിഷ്ണുവാണ്.

ഇരുവരും സോഷ്യല്‍ മീഡിയയിലെ ഹിറ്റായ പ്രണയജോഡിയാണ്. ഇപ്പോഴിതാ ഇരുവരും ചേര്‍ന്ന് വെറൈറ്റി മീഡിയയ്ക്ക് കൊടുത്ത അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഒരു ഡിവോഴ്‌സ് ചെയ്ത പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ സമൂഹത്തില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചുമാണ് വിഷ്ണുവും ആമിയും തുറന്ന് പറഞ്ഞത്.. ഇവള്‍ രണ്ടാം കെട്ടല്ലേ.. നിക്ക് പ്രാന്താണോ എന്ന് വരെ ആളുകള്‍ തന്നോട് ചോദിച്ചു.. പക്ഷേ എനിക്ക് അവളുടെ പാസ്റ്റ് ഒരു പ്രശ്‌നം അല്ലെന്നാണ് വിഷ്ണു പറഞ്ഞത്.

വിവാഹ ജീവിതം വേണ്ടെന്ന് വെച്ച് തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാരില്‍ നിന്ന് അടക്കം ഒരുപാട് വേദന താന്‍ സഹിച്ചിരുന്നു എന്ന് ആമിയും പറയുന്നു.. പുറത്ത് പോലും പോകാറില്ലായിരുന്നു… ഇതിന്റെ പേരില്‍ തന്റെ അമ്മയും ഒരുപാട് വേദന അനുഭവിച്ചു എന്നും ആമി പറയുന്നു.. ആമിയുടെ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മയ്ക്ക് ഒരു എതിര്‍പ്പും ഇല്ലായിരുന്നു എന്നാണ് വിഷ്ണു പറഞ്ഞത്. ഒരുപാട് കാലം വിഷമിച്ചു.. ജീവിതത്തില്‍ എനിക്ക് ഇനി സന്തോഷിക്കണം എന്ന് ഉറച്ച തീരുമാനം എടുത്തതോടെയാണ് ആദ്യത്തെ ബന്ധം താന്‍ വേര്‍പ്പെടുത്തിയത്

എന്ന് ആമി പറയുന്നു.. അന്ന് ആ തീരുമാനം എടുത്തത് നൂറ് ശതമാനം ശരിയാണെന്ന് എനിക്ക് ഇപ്പോഴും ഉറപ്പുണ്ട് എന്നും ആമി പറഞ്ഞു.. ചിലപ്പോള്‍ ഈ ജീവിതം ആയിരിക്കും എനിക്ക് ലഭിക്കേണ്ടിയിരുന്നത്.. വിഷ്ണുവിനൊപ്പം താന്‍ ഇപ്പോള്‍ വളരെ സന്തോഷവതിയാണെന്നും ആമി അഭിമുഖത്തില്‍ പറയുന്നു.