സംവിധായകന്‍ ലിംഗുസാമിക്കും സഹോദരനും ആറ് മാസം തടവ് ശിക്ഷ

സംവിധായകന്‍ ലിംഗുസാമിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിലാണ് ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും ശിക്ഷ വിധിച്ചത്. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നതായിരുന്നു…

സംവിധായകന്‍ ലിംഗുസാമിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിലാണ് ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും ശിക്ഷ വിധിച്ചത്. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നതായിരുന്നു കേസ്. സൈദാപേട്ട കോടതിയാണ് ശിക്ഷ വിധിച്ചത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പരാതിക്കാസ്പദമായ സംഭവം. കാര്‍ത്തി, സാമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാന്‍ ലിംഗുസാമി പിവിപി ക്യാപിറ്റലില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. സിനിമ നടന്നില്ലെന്നും കടം വാങ്ങിയ പണം അദ്ദേഹം തിരികെ നല്‍കിയില്ലെന്നുമായിരുന്നു പരാതി. ലിംഗുസാമി നല്‍കിയ ചെക്ക് മടങ്ങിപ്പോയ സാഹചര്യത്തിലാണ് കമ്പനി പരാതി നല്‍കിയത്.

കേസില്‍ വിധി പ്രതികൂലമായതോടെ മദ്രാസ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ലിംഗുസാമി. ‘ദ വാര്യര്‍’ എന്ന സിനിമയാണ് ലിംഗുസാമിയുടേതായി അവസാനം റിലീസ് ചെയ്തത്. റാം പോത്തിനേനിയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളായ സിനിമ പരാജയമായിരുന്നു.