അമ്മമാര്‍ക്കും വിവാഹിതകള്‍ക്കും വിശ്വസുന്ദരിയാകാം…!

വിശ്വസുന്ദരിയാകാന്‍ ഇനി അമ്മമാര്‍ക്കും വിവാഹിതരായ സ്ത്രീകള്‍ക്കും മത്സരിക്കാം. നിലവില്‍ 18-നും 28-നും ഇടയില്‍ പ്രായമുള്ള അവിവാഹിതര്‍ക്കും കുട്ടികളില്ലാത്തവര്‍ക്കും മാത്രമേ മത്സരിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. മിസ് യൂണിവേഴ്സ് നേടുന്ന കാലയളവില്‍ വിവാഹിതയാകരുതെന്നും ഗര്‍ഭിണിയാകരുതെന്നും നിബന്ധനയുമുണ്ടായിരുന്നു. അടുത്ത വര്‍ഷം…

വിശ്വസുന്ദരിയാകാന്‍ ഇനി അമ്മമാര്‍ക്കും വിവാഹിതരായ സ്ത്രീകള്‍ക്കും മത്സരിക്കാം. നിലവില്‍ 18-നും 28-നും ഇടയില്‍ പ്രായമുള്ള അവിവാഹിതര്‍ക്കും കുട്ടികളില്ലാത്തവര്‍ക്കും മാത്രമേ മത്സരിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. മിസ് യൂണിവേഴ്സ് നേടുന്ന കാലയളവില്‍ വിവാഹിതയാകരുതെന്നും ഗര്‍ഭിണിയാകരുതെന്നും നിബന്ധനയുമുണ്ടായിരുന്നു.

അടുത്ത വര്‍ഷം മുതല്‍ പുതിയ നിയമം നിലവില്‍ വരുമെന്ന് സംഘാടകര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിലവിലുള്ള പ്രായപരിധി അതുപോലെ തന്നെ തുടരും.

പുതിയ നിയമത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. നേരത്തേയുള്ള നിബന്ധനകള്‍ സ്ത്രീവിരുദ്ധം ആയിരുന്നെന്നും 2020 മിസ് യൂണിവേഴ്സ് കിരീടം നേടിയ ആന്‍ഡ്രിയ മെസ പറഞ്ഞു. നേതൃസ്ഥാനങ്ങളില്‍ വനിതകള്‍ എത്തുന്ന ഇക്കാലത്ത് സുന്ദരിപ്പട്ടങ്ങള്‍ അമ്മമാര്‍ക്കും തുറന്നുകൊടുക്കേണ്ട സമയമാണെന്നും മെസ പറഞ്ഞു.

2021-ല്‍ ഇന്ത്യയുടെ ഹര്‍നാസ് സന്ധുവാണ് വിശ്വസുന്ദരിയായത്. 160 ലോകരാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് വിശ്വസുന്ദരി പട്ടത്തിന് മാറ്റുരയ്ക്കാന്‍ എത്താറുള്ളത്.