ആര്യനെത്തി, ഇനി മന്നത്തില്‍ സന്ദര്‍ശനവിലക്ക്

ലഹരിമരുന്ന് കേസില്‍ അകത്തായ ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖിന്റെ മകന്‍ ആര്യന് ജാമ്യം ലഭിച്ചു. ഇപ്പോള്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി ബാന്ദ്രയിലെ മന്നത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞ മകനെ പുറത്തിറക്കാന്‍…

ലഹരിമരുന്ന് കേസില്‍ അകത്തായ ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖിന്റെ മകന്‍ ആര്യന് ജാമ്യം ലഭിച്ചു. ഇപ്പോള്‍ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി ബാന്ദ്രയിലെ മന്നത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞ മകനെ പുറത്തിറക്കാന്‍ ഷാരുഖ് നേരിട്ടെത്തിയിരുന്നു. താരപുത്രന്‍ ഇനി മന്നത്തിലുണ്ടാകുമെന്നാണ് വിവരം.


എന്നാല്‍ ഇനി മന്നത്തിലേക്ക് സന്ദര്‍ശനത്തിനായി ആരും വരേണ്ടെന്നും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇതെന്നും ഷാരുഖ് സുഹൃത്തുക്കളോടും ബന്ധുക്കളോടും അറിയിച്ച് കഴിഞ്ഞു. കുടുംബത്തിലുള്ളവരോട് വരെ ആര്യനെ കാണാന്‍ വരരുതെന്ന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. പുറത്തിറങ്ങിയ താരപുത്രനെ സ്വീകരിക്കാന്‍ ആരാധകര്‍ ജയിലിന് മുന്നിലും മന്നത്തിന് മുന്നിലും തടിച്ച് കൂടിയിരുന്നു.