ഇപ്പോഴും ഒരു മാറ്റവുമില്ല ; കേണൽ രവി വർമ്മയും സ്വാതിയും വീണ്ടും ഒന്നിച്ചപ്പോൾ !

1999ൽ പുറത്തിറങ്ങിയ അമ്മൂട്ടീ ചലച്ചിത്രമാണ് മേഘം. മമ്മൂട്ടിക്കൊപ്പം പൂജ ബത്ര, ദിലീപ് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. പ്രിയദർശൻ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രിയദർശന്റെ മോഹൻലാൽ നായകനായ ചന്ദ്രലേഖയിലൂടെയാണ് പൂജ ബത്ര മലയാള സിനിമയിലേക്ക്…

1999ൽ പുറത്തിറങ്ങിയ അമ്മൂട്ടീ ചലച്ചിത്രമാണ് മേഘം. മമ്മൂട്ടിക്കൊപ്പം പൂജ ബത്ര, ദിലീപ് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. പ്രിയദർശൻ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രിയദർശന്റെ മോഹൻലാൽ നായകനായ ചന്ദ്രലേഖയിലൂടെയാണ് പൂജ ബത്ര മലയാള സിനിമയിലേക്ക് എത്തിയത്. തുടർന്നായിരുന്നു മേഘത്തിൽ മമ്മൂട്ടിയുടെ നായികയാകാൻ താരത്തിന് അവസരം ലഭിച്ചത്. ചിത്രം വലിയ വിജയമായിരുന്നു.ഇന്നും മേഘത്തിനു ആരാധകർ ഏറെയാണ്. എന്നാൽ ഇന്നിപ്പോൾ ചർച്ചയാകുന്നത് പൂജ ബത്രയും മമ്മൂട്ടിയും ഒരുമിച്ച് നിൽക്കുന്ന ഒരു പുതിയ ചിത്രമാണ്. പൂജ ബത്ര തന്നെയാണ് ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ‘മേഘം സിനിമയുടെ എല്ലാ ആരാധകർക്കും വേണ്ടി. എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരം മമ്മൂട്ടിക്കൊപ്പം. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടി.നിങ്ങൾക്ക് ഒരു മാറ്റവുമില്ല.’ എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഹങ്കറിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അഖിൽ അക്കിനേനിക്കൊപ്പമുള്ള പുതിയ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാനാണ് മമ്മൂട്ടി ഹങ്കറിയിൽ എത്തിയത്. ഇതിനോടകം തന്നെ ഈ ചെയ്തത്രങ്ങൾ വൈറൽ ആയിരിക്കുകയാണ്.