വാരിയംകുന്നന്‍ ഉപേക്ഷിക്കാന്‍ ആഗ്രഹമില്ലായിരുന്നു..പക്ഷേ വേറെ നിവൃത്തി ഇല്ലായിരുന്നു!! ആഷിഖ് അബു

മലബാര്‍ കലാപം അടിസ്ഥാനമാക്കി വാരിയംകുന്നന്‍ എന്ന ചിത്രമെടുക്കാന്‍ സംവിധായകന്‍ ആഷിഖ് അബു ആദ്യം പറഞ്ഞിരുന്നു. പൃഥ്വിവിനെ നായകനാക്കിയാണ് ആഷിഖ് അബു ചിത്രം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ചിത്രം ഉപേക്ഷിച്ചിരുന്നു. അതേസമയം തന്നെയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കറും…

മലബാര്‍ കലാപം അടിസ്ഥാനമാക്കി വാരിയംകുന്നന്‍ എന്ന ചിത്രമെടുക്കാന്‍ സംവിധായകന്‍ ആഷിഖ് അബു ആദ്യം പറഞ്ഞിരുന്നു. പൃഥ്വിവിനെ നായകനാക്കിയാണ് ആഷിഖ് അബു ചിത്രം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ചിത്രം ഉപേക്ഷിച്ചിരുന്നു. അതേസമയം തന്നെയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കറും ഇതേ കഥയില്‍ സിനിമ പ്രഖ്യാപിക്കുകയും ചിത്രം പുറത്തിറങ്ങുകയും ചെയ്തത്. ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ് ആയിരുന്നു ചിത്രത്തില്‍ വാരിയം കുന്നനായി എത്തിയിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് പറയുകയാണ് ആഷിഖ് അബു, ചിത്രം ഉപേക്ഷിക്കാന്‍ ആഗ്രഹമില്ലായിരുന്നെന്നും വലിയ ചിത്രമായി എടുക്കാനാണ് തീരുമാനിച്ചതെന്നു ആഷിഖ് അബു പറയുന്നു.

വാരിയംകുന്നന്‍ ചെയ്ത ക്രൂരതകളെല്ലാം മറച്ചുവെച്ചുകൊണ്ട് ഇയാളെ സ്വാതന്ത്ര്യസമര സേനാനിയായി ചരിത്രത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന്‍ എന്ന സിനിമയും ആഷിക് അബു പ്രഖ്യാപിച്ചത്.

എന്നാല്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ക്രൂരതകള്‍ തുറന്നുകാട്ടുന്ന ‘പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രവുമായി സംവിധായകന്‍ രാമസിംഹന്‍ രംഗത്തു വന്നതോടെ ഇവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.

ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചതെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സിനിമ ഉപേക്ഷിച്ചതെന്ന് ആഷിഖ് പറയുന്നു.

‘ഞാന്‍ ഏറ്റെടുത്ത സിനിമ നടക്കാതിരിക്കാന്‍ വേറെയും കാരണങ്ങളുണ്ട്. ഞാന്‍ ചെയ്യണമെന്ന് വിചാരിച്ചിരുന്ന സിനിമകളുടെ അമ്പത് ശതമാനമേ ഇപ്പോള്‍ ചെയ്യാന്‍ പറ്റിയിട്ടുള്ളൂ. വാരിയംകുന്നന്‍ എന്ന സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹമില്ലായിരുന്നു. പക്ഷെ, നിര്‍ത്താനായി നിര്‍ബന്ധിക്കപ്പെട്ടു. വേറെ നിവൃത്തി ഉണ്ടായിരുന്നില്ല. അത് ആരുടെയും കുറ്റമായിരുന്നില്ല, എന്നും ആഷിഖ് അബു പറഞ്ഞു.

പണം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. ആ സിനിമയ്ക്ക് ആവശ്യമായ പണം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതല്ലാതെ മറ്റൊരു സംഭവവുമുണ്ടായിട്ടില്ല. ഞാനും പൃഥ്വിരാജും അത്തരമൊരു സിനിമയായി കാണിക്കണമെന്നായിരുന്നു ആഗ്രഹം. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇതുമായി മുന്നോട്ട് പോകണമെങ്കില്‍ ഏറ്റെടുക്കാന്‍ പറ്റിയ വലിപ്പം ആയിരിക്കണമല്ലോ? എന്നാല്‍ അതിനുള്ള സാഹചര്യമായിരുന്നില്ല എന്നും ആഷിഖ് അബു വ്യക്തമാക്കി.