ഇക്കുറി ബിഗ്ഗ് ബോസ് വീട്ടില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളും; അവതാരകന്‍ ലാലേട്ടന്‍ തന്നെ

ബിഗ് ബോസ് മലയാളം സീസണ്‍ 4 മാര്‍ച്ച് മാസത്തോടെ മലയാളികളുടെ സ്വീകരണ മുറിയില്‍ വീണ്ടും എത്തിയേക്കും. അഭ്യൂഹങ്ങള്‍ നിറഞ്ഞ ഷോയില്‍ മോഹന്‍ലാലിന് പകരം സുരേഷ് ഗോപി എത്തും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍…

ബിഗ് ബോസ് മലയാളം സീസണ്‍ 4 മാര്‍ച്ച് മാസത്തോടെ മലയാളികളുടെ സ്വീകരണ മുറിയില്‍ വീണ്ടും എത്തിയേക്കും. അഭ്യൂഹങ്ങള്‍ നിറഞ്ഞ ഷോയില്‍ മോഹന്‍ലാലിന് പകരം സുരേഷ് ഗോപി എത്തും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് നാലാം സീസണിലും അവതാരകനായി എത്തുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി പ്രോമോ വീഡിയോ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട് ഏഷ്യാനെറ്റ്. മൂന്നു സീസണിലും ആവേശത്തിന്റെ കൊടുമുടിയില്‍ കയറി തന്നെയാണ് അവസാനിച്ചത്. പുതിയ സീസണ്‍ മാര്‍ച്ചില്‍ തുടങ്ങനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് സീസണിന്റെ ലോ ഗോയും ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ലോ ഗോ പുറത്തുവിട്ടതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. തങ്ങളുടെ ഇഷ്ട താരങ്ങള്‍ സീസണില്‍ ഉണ്ടാകുമോ എന്നാണ് പലരും കാത്തിരിക്കുന്നത്.

ചില സാധ്യത പട്ടികകള്‍ പുറത്തു വന്നു കഴിഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രെന്‍ഡ് ആയി നിന്ന ചില മിന്നും താരങ്ങള്‍ ഇത്തവണ ബിഗ് ബോസില്‍ ഉണ്ടാവും എന്നാണ് അറിയുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ സാധ്യത ഉള്ള ആള്‍ ആണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍. യൂട്യൂബ് വ്‌ലോഗന്മാര്‍ കൂടി ആയ ഇവര്‍ക്ക് വമ്പന്‍ ആരാധക പിന്തുണ ആണ് ഉള്ളത്.

ഇവര്‍ വ്‌ലോഗ് ചെയ്യാനുള്ള യാത്രകള്‍ നടത്തുന്ന വാഹനം രൂപമാറ്റം വരുത്തിയതോടെ ആണ് സംഭവങ്ങളുടെ തുടക്കം. നിയവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന് ആരോപിച്ച് വാഹനം കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ചെക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

ഇതോടെ ഇവര്‍ക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് നടക്കുകയും എല്ലാം ചെയ്തു. ഈ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വമ്പന്‍ പിന്തുണയാണ് പിന്നീട് സോഷ്യല്‍ മീഡിയ കണ്ടത്. ഇവരുടെ ഈ പിന്തുണ തന്നെയാണ് ഇരുവരെയും ബിഗ് ബോസ് വീട്ടില്‍ എത്തിക്കുന്നത്.