25 കോടി അതിര്‍ത്തി കടന്നു!!! ആ ഭാഗ്യവാന്‍ കോയമ്പത്തൂര്‍ സ്വദേശി നടരാജന്

സംസ്ഥാന സര്‍ക്കാറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തിയതാണ് ഇത്തവണത്തെ ഓണം ബംപര്‍ ഭാഗ്യക്കുറി. 25 കോടിയുടെ ഭാഗ്യവുമായെത്തിയ ബംപറിലൂടെ ഇത്തവണ കോടീശ്വരനായത് തമിഴ്‌നാട് സ്വദേശിയാണ്. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം…

സംസ്ഥാന സര്‍ക്കാറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തിയതാണ് ഇത്തവണത്തെ ഓണം ബംപര്‍ ഭാഗ്യക്കുറി. 25 കോടിയുടെ ഭാഗ്യവുമായെത്തിയ ബംപറിലൂടെ ഇത്തവണ കോടീശ്വരനായത് തമിഴ്‌നാട് സ്വദേശിയാണ്.

TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജനാണ് ഒന്നാം സമ്മാനമടിച്ച TE 230662 സ്വന്തമാക്കിയ ആ ഭാഗ്യവാന്‍. കോയമ്പത്തൂര്‍ സ്വദേശിക്ക് വിറ്റ 10 ടിക്കറ്റുകളില്‍ ഒന്നിനാണ് ഒന്നാം സമ്മാനം അടിച്ചത്. പാലക്കാട് നിന്നും ഇയാള്‍ വാങ്ങിയ 10 ടിക്കറ്റുകളില്‍ ഒന്നിലൂടെയാണ് 25 കോടിയുടെ ഭാഗ്യം അതിര്‍ത്തി കടന്നത്.

ഇന്ന് ഉച്ചയോടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ബിആര്‍ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ പാളയത്തെ ബാവ ഏജന്‍സിയാണ് ടിക്കറ്റ് അവരുടെ പാലക്കാട് ഏജന്‍സിലേക്ക് കൊടുത്തത്. ഈ ടിക്കറ്റുകളിലൊന്നാണ് കോയമ്പത്തൂര്‍ സ്വദേശി വാങ്ങിയതെന്നാണ് വ്യക്തമാകുന്നത്.

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റ സമ്മാനമായിരുന്നു.

മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. പാലക്കാട് ജില്ലയിലാണ് ഓണം ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയതെന്നും ശ്രദ്ധേയമാണ്.