Film News

ആവേശത്തിലെ രംഗണ്ണനും ,അമ്പാനും ഹിന്ദി ഭാഷയെ അപമാനിച്ചു! ഡയലോഗിനെതിരെ  വിമർശനം 

ഫഹദ് ഫാസിൽ അഭിനയിച്ച ആവേശം ഇപ്പോൾ തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിലെ ഡയലോഗിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ദേശീയ ഭാഷയെ അപമാനിക്കുന്നു എന്നാണ്  ആ വിമര്‍ശനം. ചിത്രത്തിലെ  ഇന്റര്‍വെല്‍ സീനിലെ ഫഹദിന്റെ കഥാപാത്രം ആളുകള്‍ക്ക് വാണിങ് കൊടുക്കുന്ന ഭാഗത്തെ ഡയലോഗിനെ ചൊല്ലിയാണ് ഈ വിവാദം, മലയാളത്തിലും കന്നഡയിലും രംഗന്‍ വാണിങ് കൊടുത്തതിന് ശേഷം ഹിന്ദിയില്‍ അതേ ഡലയോഗ് പറയാന്‍ പോകുന്നുണ്ട്.,എന്നാൽ  ആ സമയം അമ്പാന്‍ ഹിന്ദി വേണ്ടണ്ണാ എന്ന് പറഞ്ഞ് രംഗനെ പിന്തിരിപ്പിക്കുന്നു അതാണ് വിമർശനം

ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് ഹിന്ദിയോടുള്ള കാഴ്ച്ചപ്പാട് ഇതാണെന്നും രാഷ്ട്രഭാഷയ്ക്ക് ബഹുമാനം നല്‍കൂ എന്നിങ്ങനെയുള്ള കമന്റുകളാണ് എക്‌സില്‍ ഉയരുന്നത്. എന്നാല്‍ ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി എന്നും കൂടുതല്‍ ബഹുമാനം കൊടുക്കേണ്ടതില്ല എന്ന കമന്റുകളും എത്തുന്നുണ്ട്.

രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ആവേശം, ചിത്രത്തിൽ ഫഹദ് ആണ് രംഗ അണ്ണൻ ആയി അഭിനയിക്കുന്നത് ,

 

Most Popular

To Top