ഫ്‌ലോറല്‍ ക്രോപ് ടോപ്പും ജീന്‍സുമിട്ട് അഭയ; ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്ന് ആരാധകര്‍

ഗായിക അഭയ ഹിരണ്‍മയിയുടെ സുഹൃത്തും പാര്‍ട്ണറുമായിരുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതു മുതല്‍ അഭയയുടെ പോസ്റ്റുകള്‍ ശ്രദ്ധേയമാകുകയാണ്. ഇപ്പോഴിതാ അഭയ ഹിരണ്‍മയി പങ്കുവച്ച പുത്തന്‍…

ഗായിക അഭയ ഹിരണ്‍മയിയുടെ സുഹൃത്തും പാര്‍ട്ണറുമായിരുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതു മുതല്‍ അഭയയുടെ പോസ്റ്റുകള്‍ ശ്രദ്ധേയമാകുകയാണ്. ഇപ്പോഴിതാ അഭയ ഹിരണ്‍മയി പങ്കുവച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ഫ്‌ലോറല്‍ ക്രോപ് ടോപ്പും ജീന്‍സും ധരിച്ചെത്തിയ അഭയയുടെ ചിത്രങ്ങള്‍ക്ക് ‘ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍’ എന്നാണ് ആരാധകരുടെ കമന്റ്. മുന്‍പും അഭയ ഹിരണ്‍മയിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍ ആയിട്ടുണ്ട്. ഗായികയുടെ വസ്ത്രധാരണ രീതിക്ക് ആരാധകര്‍ ഏറെയാണ്.

‘കോയിക്കോട്…’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. മഞ്ജു വാര്യര്‍ നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമയില്‍ അതിഥി വേഷം ചെയ്തിരുന്നു അഭയ ഇപ്പോള്‍ മോഡലിംഗ് രംഗത്തും സജീവമാണ്.