Film News

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ സിനിമയുടെ സംവിധായനും നടൻ വിനീതി ശ്രീനിവാസനും തമ്മിൽ ക്ലാഷ്!!!

വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ സിനിമയാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’. ചിത്രം റിലീസിനായുള്ള ഒരുക്കത്തിലാണ്. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ അഭിനവ് സുന്ദർ നായകനുമായി ആശയപരമായ സംഘർഷങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ.


സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ആശയവിനിമയത്തിനിടയിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്. എന്നാൽ എല്ലാ സംഘർഷങ്ങളും സൗഹാദർപരമായിരുന്നുവെന്ന് സംവിധായകൻ അഭിനവ് സുന്ദർ പറഞ്ഞു. ഞങ്ങൾ തമ്മിലുണ്ടായ ഐഡിയോളജിക്കൽ ക്ലാഷുകൾ സൗഹാർദ്ദപരമായിരുന്നു എന്നാണ് സംവിധായകൻ പറഞ്ഞത്. വിനീത് ഒരു ഡയറക്ടർ ആണ് എന്നാൽ ഒരു കാര്യത്തിലും തന്നെ നിർബന്ധിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്നും അഭിനവ് സുന്ദർ വ്യക്തമാക്കി.വക്കീലായ ‘മുകുന്ദൻ ഉണ്ണി’യായാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, ജഗദീഷ് , തൻവിറാം, ആർഷ ചാന്ദിനി ബൈജു , സുധി കോപ്പ ,മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം,അൽത്താഫ് സലിം, റിയാ സൈറ, നോബിൾ ബാബു തോമസ്, രഞ്ജിത്ത് ബാലകൃഷ്ണൻ,ജോർജ്ജ് കോര എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വിമൽ ഗോപാലകൃഷ്ണനും വിമൽ ഗോപാലകൃഷ്ണനും അഭിനവ് സുന്ദരുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്.ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് സിനിമ നിർമ്മിക്കുന്നത്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ഈ മാസം 11ന് പ്രദർശനത്തിനെത്തും

 

 

Most Popular

To Top