എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത് എന്നാൽ എനിക്കങ്ങനെ തോന്നിയിട്ടില്ല നിത്യദാസ്!! 

‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ എത്തിയ നടിയാണ് നിത്യ ദാസ് . വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത നടി ഇപ്പോൾ വീണ്ടും ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെ ഒരു…

‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ എത്തിയ നടിയാണ് നിത്യ ദാസ് . വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത നടി ഇപ്പോൾ വീണ്ടും ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ താരം ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി വലിയ തിരക്കുകളിൽ ആണ്, അതിനിടയിൽ  നടന്ന ഒരു അഭിമുഖ്ത്തിൽ  താരം പറഞ്ഞവാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്.

തന്റെ മകളെ സിനിമയിൽ കൊണ്ടുവരാൻ ആഗ്രഹം ഉണ്ടോ എന്ന് അഭിമുഖ്ത്തിൽ ചോദിച്ചപ്പോൾ നിത്യ പറയുന്നു, ഈ  ചോദ്യം എല്ലവരും ചോദിക്കുന്ന ചോദ്യം ആണ് ,എന്നാൽ എനിക്കങ്ങനെ തോന്നിയില്ല കാരണം അവൾ ഇപ്പോൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുകയാണ്. ഇപ്പോൾ സിനിമയെ പറ്റി  ചിന്തിക്കേണ്ട കാര്യമല്ലല്ലോ. അവൾ ഞാൻ നിർബനിധിച്ചട്ടാണ് റീൽസ് തന്നെ ചെയ്യുന്നത്. ഇപ്പോൾ അവൾക്ക് 100 ഫോലോർസ് ഉണ്ട് ഇൻസ്റ്റയിൽ അതുമാത്രം ആയിരുന്നു അവളുടെ ആഗ്രഹം നിത്യ ദാസ് പറയുന്നു.

തന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിൽ ഒരുപാടു പിന്തുണ നൽകാറുണ്ട് ഭർത്താവു, അദ്ദേഹത്തിന്റെ പിന്തുണ ഇല്ലെങ്കിൽ  കുട്ടികളുടെ കാര്യം വളരെ ബുദ്ധിമുട്ടാകും, അദ്ദേഹം ഇപ്പോൾ കുട്ടികളുടെ കാര്യം നോക്കുന്നുണ്ട് അതുകൊണ്ടു തന്നെ ടെൻഷൻ ഇല്ലാതെ അഭിനയിക്കാൻ സാധിക്കുന്നുണ്ട്. ഞാൻ അഭിനയിക്കാൻ  വരുമ്പോൾ അച്ചനും അമ്മയും കൂടി എത്താറുണ്ട്.  തന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായിരുന്നു ഈ പറക്കും തളിക,അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മറ്റു ഭാഷകളിലും അഭിനയിച്ചിരുന്ന.