ലൊക്കേഷനിലെ അപകടം മമ്മൂട്ടിയുടെ മുടന്തിന് കാരണം, പല്ലിശേരി 

മമ്മൂട്ടിയുടെ ഡാൻസിനെ കുറിച്ചും,നടത്തത്തെ  കുറിച്ചും പരിഹസിക്കാത്തവർ ആരുമില്ല, എന്നാൽ അദ്ദേഹത്തിന്റെ കാലിലെ ഈ മുടന്തിന് കാരണം ലൊക്കേഷനിൽ ഉണ്ടായ അപകടം എന്ന് സിനിമ നിരൂപകനായ പല്ലിശേരി പറയുന്നു. ലൊക്കേഷനിൽ ഉണ്ടായ പരുക്ക് ആണ് അദ്ദേഹത്തിന്റെ…

മമ്മൂട്ടിയുടെ ഡാൻസിനെ കുറിച്ചും,നടത്തത്തെ  കുറിച്ചും പരിഹസിക്കാത്തവർ ആരുമില്ല, എന്നാൽ അദ്ദേഹത്തിന്റെ കാലിലെ ഈ മുടന്തിന് കാരണം ലൊക്കേഷനിൽ ഉണ്ടായ അപകടം എന്ന് സിനിമ നിരൂപകനായ പല്ലിശേരി പറയുന്നു. ലൊക്കേഷനിൽ ഉണ്ടായ പരുക്ക് ആണ് അദ്ദേഹത്തിന്റെ കാലിനു ഈ മുടന്തിന്  കാരണം ,അത് താൻ കണ്ടതാണന്നും പല്ലിശ്ശേരി പറയുന്നു. എന്നാൽ മമ്മൂട്ടിക്ക് കാലിനു മുടന്തുണ്ടോ അതോ മിമിക്രിക്കാർ കളിയാക്കുന്നത് ആണോ എന്നുള്ളത്‌ സംശയ൦ പലർക്കും ഉണ്ടായിരുന്നു, എന്നാൽ അങ്ങനൊരു മുടന്തു നടനുണ്ട് എന്ന് പല്ലിശേരി പറഞ്ഞു.

പി ജി  വിശ്വംഭരൻ സംവിധാനം ചെയ്യുന്ന ചിത്രം അതിൽ സുകുമാരൻ , ഷീല ,സീമ ,സോമൻ തുടങ്ങിയവർ ആണ് അഭിനയിക്കുന്നത് ചിത്രത്തിൽ ആദ്യം നായകൻ ജയനെ ആയിരുന്നു തീരുമാനിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ പെട്ടന്നുള്ള  മരണം കാരണം മമ്മൂട്ടിയെ തീരുമാനിക്കുവായിരുന്നു. അന്ന് മമ്മൂട്ടി അത്ര ക്ലച്ഛ് പിടിക്കാത്ത സമയം.

അതിൽ ഡ്യൂപ്പ് ഇല്ലാതെ മമ്മൂട്ടിയെ കൊണ്ട് സംവിധായകൻ ചാടിപ്പിച്ചു, റിസ്‌കുള്ള  രംഗം ആയിരുന്നു. അതിൽ അദ്ദേഹം ചാടിയതും അദ്ദേഹം വീഴുകയും ചെയ്യ്തു, അന്ന് ആ വീഴ്ചയിൽ അദ്ദേഹത്തിന്റെ കാലൊടിയുകയും ചെയ്യ്തു, അതിനു ശേഷം ആശുപത്രിയിൽ എത്തിക്കുകയും, കാലിന് പ്ലാസ്റ്റർ ഇടുകയും ചെയ്യ്തു, എന്നാൽ പൂർണമായും ആ ഒടിവ് ശരിയായില്ല, താൻ അതിനു ദൃക്‌സാക്ഷി ആണ് പല്ലിശേരി പറയുന്നു. അദ്ദേഹം ഡാൻസ് കളിക്കുന്ന ആൾ ആയിരുന്നു, പക്ഷെ ഈ ഒടിവിനു ശേഷമാണ് അദ്ദേഹത്തിന് ഈ മുടന്തു ഉണ്ടാകുകയും, ഡാൻസ് കളിയ്ക്കാൻ കഴിയാതെ വരുകയും ചെയ്യ്തത് പല്ലിശ്ശേരി പറയുന്നു.