ഇത് കണ്ടാണ് നിന്നെ ഓഡിഷനിൽ സെലെക്റ്റ് ചെയ്തതെന്ന് ചിപ്പി ചേച്ചി പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം കൂടി!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ…

achu sugandh about swanthanam

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പര പറയുന്നത്. തമിഴിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് പരമ്പരയായി പാണ്ട്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയൽ. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനവും. ചിപ്പി രഞ്ജിത് നിർമ്മിക്ക പരമ്പരയിൽ പ്രധാന വേഷത്തിൽ ചിപ്പി എത്തുന്നുണ്ട്.

ഭർത്താവിന്റെ മൂന്ന് അനുജന്മാരെ കുട്ടിക്കാലം മുത്തം സ്വന്തം മക്കളായി കണ്ടു വളർത്തി വലുതാക്കുന്ന ഏട്ടത്തിയമ്മയുടെ വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര വളരെ പെട്ടന്നാണ് കുടുംബപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്.  പരമ്പരയിൽ ഇളയ കുട്ടിയായി വരുന്നത് അച്ചു സുഗത് ആണ്. മൂന്ന് ചേട്ടന്മാരുടെയും ചേട്ടത്തിയുടെയും ഓമനയായാ കണ്ണൻ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ അച്ചു അവതരിപ്പിക്കുന്നത്. ഇപ്പോൾ പരമ്പരയിൽ എത്തിയതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അച്ചു.

കുട്ടികാലം മുതൽ മനസ്സിൽ ഉള്ള ആഗ്രഹം ആയിരുന്നു അഭിനയം. അച്ഛൻ ആയിരുന്നു അതിനു വേണ്ട എല്ലാ പിന്തുണയും നൽകിയത്. എന്നാൽ സ്വന്തം കഴിവ് കൊണ്ട് മാത്രം അഭിനയത്തിൽ വന്നാൽ മതിയെന്ന് അച്ഛൻ പറഞ്ഞിരുന്നു. സാന്ത്വനത്തിൽ എത്തുന്നതിനു മുൻപ് ഒരുപാട് ജോലികൾക്ക് പോയിട്ടുണ്ട്. വെൽഡിങ് വർക്ക്ഷോപ്പിലും, പ്ലംബിങ്ങിലും പെട്രോൾ പമ്പിലും സ്റ്റുഡിയോയിലെ എല്ലാം ജോലി ചെയ്തിരുന്നു. എന്നാൽ മനസ്സിൽ അഭിനയം മാത്രം ആയത് കൊണ്ട് അതിലൊന്നും ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. സാന്ത്വനത്തി ഓഡിഷനിൽ കൂടി സെക്ഷൻ കിട്ടിയപ്പോൾ ഒരുപാട് സന്തോഷം തോന്നിയെങ്കിലും എന്റെ ശരീരപ്രകൃതം വില്ലൻ ആകുമോ എന്ന് ഞാൻ പേടിച്ചു. ജിമ്മിൽ പോയി ശരീരം കുറച്ച് കൂടി പുഷ്ടിപ്പെടുത്തട്ടെ എന്ന് ഞാൻ ചിപ്പി ചേച്ചിയോട് ചോദിച്ചപ്പോൾ ഈ ശരീരം ഉള്ളത് കൊണ്ടാണ് നിന്നെ ഓഡിഷനിൽ സെലെക്റ്റ് ചെയ്തത് എന്ന് ചിപ്പി ചേച്ചി പറഞ്ഞപ്പോൾ എന്റെ ആത്മവിശ്വാസവും കൂടി.