ആക്ഷന്‍ കിംഗ് അര്‍ജുന്റെ മാതാവ് ലക്ഷ്മി ദേവി അന്തരിച്ചു

ആക്ഷന്‍ കിംഗ് അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവമ്മ (85) അന്തരിച്ചു. മൈസൂരിലെ സ്‌കൂള്‍ അധ്യാപികയും അന്തരിച്ച കന്നഡ നടന്‍ ശക്തി പ്രസാദിന്റെ ഭാര്യയുമായിരുന്നു. ബാംഗ്ലൂരിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ ഇന്നാണ് അന്തരിച്ചത്. ലക്ഷ്മി…

ആക്ഷന്‍ കിംഗ് അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവമ്മ (85) അന്തരിച്ചു. മൈസൂരിലെ സ്‌കൂള്‍ അധ്യാപികയും അന്തരിച്ച കന്നഡ നടന്‍ ശക്തി പ്രസാദിന്റെ ഭാര്യയുമായിരുന്നു. ബാംഗ്ലൂരിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ ഇന്നാണ് അന്തരിച്ചത്.

ലക്ഷ്മി ദേവമ്മയ്ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. മൂത്തമകന്‍ കിഷോര്‍ സര്‍ജ കന്നഡ സംവിധായകനാണ്. രണ്ടാമത്തെ മകന്‍ അര്‍ജുന്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റെ ആക്ഷന്‍ സിനിമകളിലൂടെ ആക്ഷന്‍ കിംഗ് അര്‍ജുന്‍ എന്ന് പേര് നേടി.

തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം പ്രേക്ഷകര്‍ക്കും സുപരിചിതനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും അര്‍ജുന്‍ തെന്നിന്ത്യയില്‍ സ്വന്തമായൊരു ഇടം നേടിയിട്ടുണ്ട്.