ആറന്മുള ക്ഷേത്രത്തിലെത്തി ദിലീപ്!! അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വള്ളസദ്യ വഴിപാട് സമര്‍പ്പിച്ച് താരം

മലയാളത്തിന്റെ ജനപ്രിയ താരമാണ് ദിലീപ്. ഇപ്പോഴിതാ താരം കുടുംബത്തിന്റെ ഐശ്വര്യത്തിനായി ആറന്മുള ക്ഷേത്രത്തിലെത്തി വഴിപാട് സമര്‍പ്പിച്ചിരിക്കുകയാണ് താരം. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.. അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ…

മലയാളത്തിന്റെ ജനപ്രിയ താരമാണ് ദിലീപ്. ഇപ്പോഴിതാ താരം കുടുംബത്തിന്റെ
ഐശ്വര്യത്തിനായി ആറന്മുള ക്ഷേത്രത്തിലെത്തി വഴിപാട് സമര്‍പ്പിച്ചിരിക്കുകയാണ് താരം. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്..

അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമര്‍പ്പിച്ചിരിക്കുകയാണ് താരം. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ ഉമയാറ്റുകര പള്ളിയോടത്തിനാണ് താരം ഭക്ത്യാദരപൂര്‍വ്വം സദ്യ വിളമ്പിയത്.

ദക്ഷിണ സമര്‍പ്പിച്ച ദിലീപ്, പള്ളിയോടത്തില്‍ ആറന്മുളയില്‍ എത്തി ദര്‍ശനം നടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് താരം ക്ഷേത്രത്തിലെത്തിയത്.

വിവാദങ്ങള്‍ക്ക് ശേഷം ദിലീപ് ചിത്രം തിയ്യേറ്ററിലെത്തിയത് അടുത്തിടെയാണ്. റാഫി സംവിധാനം ചെയ്ത വോയ്സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി ഏറ്റവും ഒടുവില്‍ തിയ്യേറ്ററിലെത്തിയത്.

തമന്ന നായികയാവുന്ന ചിത്രം ബാന്ദ്രയാണ് റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം.
രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. തമന്നയുടെ ആദ്യ മലയാള ചിത്രമാണിത്. ബാന്ദ്ര നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം തിയ്യേറ്ററിലെത്തും മുന്‍പാണ് താരത്തിന്റെ ക്ഷേത്ര ദര്‍ശനം.