അന്തരിച്ച നടി അപര്‍ണയുടെ മകളെ ദത്തെടുക്കാന്‍ ഒരുങ്ങി നടി അവന്തിക മോഹന്‍!! വലിയ മനസ്സിന് ബിഗ് സല്യൂട്ടെന്ന് മനോജും ബീന ആന്റണിയും

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള നടിയായിരുന്നു. അടുത്തിടെയാണ് നടി അപ്രതീക്ഷിതമായി ജീവിതം അവസാനിപ്പിച്ചത്. സീരിയല്‍ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു അപര്‍ണ ജീവിതം അവസാനിപ്പിച്ചത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കിയാണ് അപര്‍ണ യാത്രയായത്. രണ്ട് പെണ്‍മക്കളാണ് അപര്‍ണയ്ക്ക്. രണ്ടാം…

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള നടിയായിരുന്നു. അടുത്തിടെയാണ് നടി അപ്രതീക്ഷിതമായി ജീവിതം അവസാനിപ്പിച്ചത്. സീരിയല്‍ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു അപര്‍ണ ജീവിതം അവസാനിപ്പിച്ചത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കിയാണ് അപര്‍ണ യാത്രയായത്. രണ്ട് പെണ്‍മക്കളാണ് അപര്‍ണയ്ക്ക്. രണ്ടാം വിവാഹത്തിലെ ഭര്‍ത്താവാണ് സഞ്ജിത്.

ഇപ്പോഴിതാ അപര്‍ണയുടെ ഒരു മകളെ ദത്തെടുക്കാന്‍ നടി അവന്തിക മോഹന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്ന് അറിയിച്ചിരിക്കുകയാണ് നടി ബീന ആന്റണിയും ഭര്‍ത്താവ് മനോജ് കുമാറും. മനോജിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.

‘കഴിവുള്ള അഭിനേത്രിയായിരുന്നു അപര്‍ണ, എന്നാല്‍ അവളുടെ വിയോഗം നമ്മളെ തളര്‍ത്തിക്കളഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഈ വീഡിയോയുമായി എത്തിയിരിക്കുന്നത് അപര്‍ണയുടെ മകളുടെ കാര്യവും, നടി അവന്തികയുടെ നല്ല മനസ്സിനേയും കുറിച്ച് പറയാനാണ്. നടി അവന്തിക എനിക്ക് മകളെ പോലെയാണ്, അവള്‍ക്ക് ഞാന്‍ അമ്മയെപ്പോലെയും. ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കാറുണ്ട്’, ബീന വീഡിയോയില്‍ പറയുന്നു.

‘അപര്‍ണയ്ക്ക് രണ്ടു മക്കളാണ്. രണ്ടാമത്തെ കുട്ടിയുടെ അച്ഛനാണ് അപര്‍ണയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്. അപര്‍ണ മരിച്ചതിന് ശേഷം രണ്ടാമത്തെ കുട്ടി അച്ഛനൊപ്പമാണ് ജീവിക്കുന്നത്. ആദ്യകുട്ടി അപര്‍ണയുടെ അമ്മയ്ക്ക് ഒപ്പമാണ്. ഒരു വയസ്സുമുതല്‍ ആ കുഞ്ഞിനെ നോക്കുന്നത് അമ്മൂമ്മയാണ്. ആ കുട്ടി കുഞ്ഞായിരുന്നപ്പോള്‍ അപര്‍ണ കുട്ടിയ ലൊക്കേഷനില്‍ കൊണ്ടുവരുമായിരുന്നു. അന്നു മുതല്‍ അവന്തികയ്ക്ക് ആ കുട്ടിയെ ഇഷ്ടമാണ്. ഇപ്പോള്‍ കുട്ടിയ്ക്ക് 18 വയസ്സായിട്ടുണ്ട്.

നിയമപരമായി ഇപ്പോള്‍ ആ കുട്ടിക്ക് അച്ഛനും അമ്മയും ഇല്ല. പിന്നാലെയാണ് അവന്തിക എന്നെ വിളിച്ച് കുട്ടിയെ ഞാന്‍ വളര്‍ത്തിക്കോട്ടെ എന്നു ചോദിച്ചത്. നമുക്ക് ഒരുമിച്ച് പോയി അപര്‍ണയുടെ അമ്മയോട് സംസാരിക്കാം എന്നു പറഞ്ഞു. അവന്തികയ്ക്ക് ഒരു മകനുണ്ട്. അവനോടൊപ്പം ചേച്ചിയായി അവളെ നോക്കിക്കോളാം എന്നാണ് അവന്തിക പറഞ്ഞത്.

അന്നു തന്നെ അതിന് നിയമപരമായ പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞതാണ്.
എന്നാലും അവളുടെ ആഗ്രഹം കൊണ്ട് ഞങ്ങള്‍ പോയി. എന്നാല്‍ അപര്‍ണയുടെ അമ്മ അതിന് തയ്യാറല്ല. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മകളെ നോക്കും, അവന്തികയുടെ കൂടെ കുട്ടിയെ വിടാന്‍ കഴിയില്ലെന്നാണ് അമ്മ പറയുന്നത്. അവന്തികയുടെ വലിയ മനസ്സിന് ബിഗ് സല്യൂട്ട് എന്നാണ് ഇരുവരും വീഡിയോയില്‍ പറയുന്നത്.

പക്ഷേ ആ കുടുംബം വളരെ ദുരിതത്തിലാണ് ജീവിക്കുന്നത്. അപര്‍ണയ്ക്ക് മകളെ ഡോക്ടറാക്കണം എന്നായിരുന്ന ആഗ്രഹം. അതിന് വേണ്ടി അവളെ സഹായിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ആ കുടുംബത്തിനെ നോക്കാന്‍ ഞങ്ങളും ഒരുങ്ങുകയാണ്. അതിനുവേണ്ടി എല്ലാവരുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ടെന്നും ബീനയും മനോജും പറയുന്നു.