‘തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ’ദുൽഖർ പറഞ്ഞത് കേട്ടോ?

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിനിമ ഈ വർഷത്തെ ഓണം റിലീസ് ആയി തിയറ്ററുകളിലേത്ത് എത്തുമെന്നാണ് കരുതുന്നത്. സിനിമയുടെ…

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിനിമ ഈ വർഷത്തെ ഓണം റിലീസ് ആയി തിയറ്ററുകളിലേത്ത് എത്തുമെന്നാണ് കരുതുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി.സിനിമയുടെ അണിയറ പ്രവർത്തകരാണ് ചിത്രീകരണം പൂർത്തിയായതായി അറിയിച്ചത്.

സോഷ്യൽ മീഡിയയിലൂടെ 44 സെക്കൻഡ് ദൈർഘ്യമുള്ള ഒരു പാക്കപ്പ് വീഡിയോയിലൂടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രത്തിൻറേതെന്ന് തോന്നിപ്പിക്കുന്ന ഒരു ഡയലോഗും ദുൽഖർ വീഡിയോയിൽ പറയുന്നത് കാണാം. ‘തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ’ എന്നായിരുന്നു ആ ഡയലോഗ്. തമിഴ്‌നാട്ടിലെ കരൈക്കുടിയിലാണ് 95 ദിവസം നീണ്ട ചിത്രീകരണം അവസാനിച്ചിരിക്കുന്നത്.

അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ നായികയാകുന്ന ചിത്രത്തിൽ ടൊവീനോ തോമസ്, പ്രസന്ന, ശാന്തി കൃഷ്ണ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവരാണ്.ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. നിമീഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ശ്യാം ശശിധരനാണ്.