‘മമ്മൂക്ക സ്‌ക്രിപ്റ്റ് എടുത്ത് വലിച്ചെറിഞ്ഞിട്ടുണ്ട്’ സംവിധായകൻ പറയുന്നു

മലയാള സിനിമയിൽ നടന്മാരുടെ നിസഹകരണം വാർത്തയാകുന്ന പശ്ചാത്തലത്തിൽ പ്രതികണവുമായി സംവിധായകൻ രഞ്ജൻ പ്രമോദ്. മമ്മൂക്ക ഒരു സ്‌ക്രിപ്റ്റ് വലിച്ചെറിയുകയാണെങ്കിൽ അത് പൊസിറ്റീവ് ആയൊരു വാർത്ത ആകും. അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ട്. ഇപ്പോൾ മാത്രമല്ല പണ്ടും…

മലയാള സിനിമയിൽ നടന്മാരുടെ നിസഹകരണം വാർത്തയാകുന്ന പശ്ചാത്തലത്തിൽ പ്രതികണവുമായി സംവിധായകൻ രഞ്ജൻ പ്രമോദ്. മമ്മൂക്ക ഒരു സ്‌ക്രിപ്റ്റ് വലിച്ചെറിയുകയാണെങ്കിൽ അത് പൊസിറ്റീവ് ആയൊരു വാർത്ത ആകും. അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ട്. ഇപ്പോൾ മാത്രമല്ല പണ്ടും നടന്മാർ മദ്യപിച്ച് സെറ്റിൽ എത്താറുണ്ട് എന്നാണ് രഞ്ജൻ പ്രമോദ് പറഞ്ഞിരിക്കുന്നത്.

മമ്മൂക്ക ഒരു സ്‌ക്രിപ്റ്റ് എടുത്ത് വലിച്ചെറിഞ്ഞാൽ അത് വളരെ പോസിറ്റീവായിട്ട് പോകും. ഇതൊക്കെ സംഭവിക്കാറുള്ള കാര്യങ്ങളാണ്. ഞാൻ കേട്ടിട്ടുണ്ട്, ദാമോദരൻ മാഷിന്റെ അടുത്ത് നിന്ന് ഏതോ ഒരു പടത്തിന്റെ സ്‌ക്രിപ്റ്റ് അദ്ദേഹം വലിച്ചെറിഞ്ഞ് പോയിട്ടുണ്ടെന്ന് എന്നോടിത് ജോൺ പോൾ അങ്കിൾ എന്നോട് പറഞ്ഞതാണ്. ഇത് മമ്മൂക്കക്കയെ അപമാനിക്കാൻ പറയുന്നതല്ല. കാരണം ആ സിനിമയിൽ മമ്മൂക്കയ്ക്ക് അതിന് മാത്രം ഇൻവോൾമെന്റ് ഉണ്ട്. ദാമോദരൻ മാഷിന് അതൊരു പ്രശ്നമായി തോന്നിയിട്ടില്ലെന്നും. ഇതൊക്കെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള മനസിലാക്കലാണ് എന്നാണ് സംവിധായകൻ പറയുന്നത്.

ഒരു നടൻ എന്റെ ഒരു സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞാൽ ഞാൻ അതൊന്നുകൂടെ നോക്കണമെന്നാണ് അതിന് അർത്ഥം. അതിനെ തെറ്റായിട്ട് ഞാൻ കാണുന്നില്ല. സിനിമ അയാളുടെ ജീവിതവുമായി കൂടി ബന്ധപ്പെട്ട് കിടക്കുന്നതാണ്. മുമ്പും സെറ്റിൽ മദ്യപിച്ചെത്തുന്ന നടന്മാരുണ്ടായിരുന്നു. നാഗേഷ്, തിലകൻ ചേട്ടൻ, ഇവരൊക്കെ മദ്യപിച്ചു കൊണ്ടേ അഭിനയിച്ചിട്ടുള്ളു. എല്ലാ മനുഷ്യർക്കും അവരുടേതായ കുഴപ്പങ്ങൾ ഉണ്ട്. നടനായി പോയെന്ന് കരുതി ആർക്കും ലോകത്തിലെ ഏറ്റവും നല്ല മനുഷ്യനാകാൻ സാധിക്കില്ലെന്നും രഞ്ജൻ പ്രമോദ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്