അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി… ഞാനൊന്നും ഈ സിനിമയിലേ ഉണ്ടാകില്ലെന്ന് ഹരീഷ് പേരടി

ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് രാജസ്ഥാനിൽ പുരോഗമിക്കുകയാണ്.മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ,…

ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് രാജസ്ഥാനിൽ പുരോഗമിക്കുകയാണ്.മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

 

കഴിഞ്ഞ ദിവസം ഒരു ചിത്രത്തിൻറെ ലൊക്കേഷനിൽ പിറന്നാളാഘോഷം നടന്നിരുന്നു. പുതുമുഖ നടൻ മനോജ് മോസസിന്റെ പിറന്നാളാഘോഷമായിരുന്നുഅത്.മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും പിറന്നാൾ കേക്ക് മുറിക്കുമ്പോൾ സമീപത്ത് ഉണ്ടായിരുന്നു. ഇപ്പോഴിതാ മോഹൻലാൽ എന്ന സാന്നിധ്യത്തെക്കുറിച്ച് പറയുകയാണ് ചിത്രത്തിലെ ഒരു കഥാപാത്രമായ ഹരീഷ് പേരടി.

 

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാളാണ്. മുന്നിൽ നിൽക്കുന്ന ഞങ്ങളല്ല ഇവിടെ താരങ്ങൾ. വലിപ്പച്ചെറുപ്പമില്ലാതെ, പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന. എല്ലാവരെയും മുന്നിലേക്ക് മാറ്റി നിർത്തുന്ന. ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് ഇവിടുത്തെ യഥാർത്ഥ താരം.. നമ്മുടെ ലാലേട്ടൻ. അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി. ഞാനൊന്നും ഈ സിനിമയിലേ ഉണ്ടാകില്ല. പക്ഷേ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ലെന്ന് അഭിമാനത്തോടെ ഞാൻ പറയും.. ഇത് മഹാനടൻ മാത്രമല്ല.മഹാ മനുഷ്യത്വവുമാണ്.ഒരെയൊരു മോഹൻലാൽ. ഹരീഷ് പേരടി തനഅറെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചത് ഇങ്ങനെയാണ്.