വിജയ്‌ക്കൊപ്പം ‘ലിയോ’യിൽ മലയാളികളുടെ പ്രിയതാരവും!!!

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലിയോ’. സിനിമയ്ക്കായി പല ഭാഷകളിൽ നിന്നും നിരവധി മികച്ച അഭിനേതാക്കളെയാണ് ലോകേഷ് ചിത്രത്തിനായി അണിനിരത്തിയിരിക്കുന്നത്. ഇപ്പോഴിതാ മലായാളികളുടെ പ്രിയതാരം ജോജു ജോർജും ലിയോയിൽ ഒരു…

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലിയോ’. സിനിമയ്ക്കായി പല ഭാഷകളിൽ നിന്നും നിരവധി മികച്ച അഭിനേതാക്കളെയാണ് ലോകേഷ് ചിത്രത്തിനായി അണിനിരത്തിയിരിക്കുന്നത്. ഇപ്പോഴിതാ മലായാളികളുടെ പ്രിയതാരം ജോജു ജോർജും ലിയോയിൽ ഒരു വേഷം ചെയ്യുന്നുവെന്ന  റിപ്പോർട്ടുകളാണ് കോളിവുഡിൽ നിന്നും വരുന്നത്.

ലിയോയിലെ ഒരു നിർണ്ണായക കഥാപാത്രം ചെയ്യാനാണ് ജോജു ജോർജ് എത്തുന്നതെന്നും അടുത്ത ദിവസം ചെന്നൈയിലെ ഷെഡ്യൂളിൽ നടൻ പങ്കുചേരുന്നുവെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 50 ദിവസത്തോളം നീണ്ട കശ്മീരിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ലോകേഷും സംഘവും കഴിഞ്ഞ മാസമാണ് മടങ്ങിയെത്തിയത്.

തൃഷ നായികയാവുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്,പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്‌കിൻ, മൻസൂർ അലി ഖാൻ, ഗൗതം വസുദേവ് മേനോൻ, അർജുൻ എന്നിവർക്കൊപ്പം മലയാള താരങ്ങളായ നരേൻ, ബാബു ആന്റണി മാത്യു തോമസും സിനിമയുടെ ഭാഗമാവുന്നുണ്ട്. ചിത്രത്തിൻറെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രം ഈ വർഷം ഒക്ടോബർ 19ന് തിയേറ്ററുകളിൽ എത്തും. അതേ സമയം ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്‌സ് പ്രമുഖ കമ്പനിയായ ഫാർസ് ഫിലിം 60 കോടി രൂപയ്ക്ക് വാങ്ങിയെന്ന വാർത്തകളും വരുന്നുണ്ട്.