ഷാരൂഖ് ഖാന്റെ അവസ്ഥയാണ് തനിക്ക്!!! സ്‌നേഹിച്ച പെണ്ണിനെ വിവാഹം കഴിയ്ക്കാനാവില്ല!!! ശരത്

ടെലിവിഷനിലും സിനിമയിലുമൊക്കെയായി എന്നും ഓര്‍ത്തിരിക്കുന്ന നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് ശരത്. 25 വര്‍ഷമായി അഭിനനയലോകത്ത് ശരത് നിറ സാന്നിധ്യമായിട്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശരതും ഭാര്യ…

ടെലിവിഷനിലും സിനിമയിലുമൊക്കെയായി എന്നും ഓര്‍ത്തിരിക്കുന്ന നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് ശരത്. 25 വര്‍ഷമായി അഭിനനയലോകത്ത് ശരത് നിറ സാന്നിധ്യമായിട്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശരതും ഭാര്യ മഞ്ജുവും.

യഥാര്‍ഥ ജീവിതത്തില്‍ ഫാമിലിമാനാണ് ശരത്. ഷൂട്ടിനായി പോവുമ്പോള്‍ കുടുംബത്തെ മിസ് ചെയ്യാറുണ്ടെന്ന് താരം പറയുന്നു. കുറെ ദിവസം ഡേറ്റ് കൊടുക്കാന്‍ മടിയാണ്, മാത്രമല്ല ഒരേസമയം ഒത്തിരി സീരിയലുകളും ചെയ്യാറില്ല. മാക്സിമം 19-15 ദിവസമൊക്കെയേ കുടുംബത്തില്‍ നിന്ന് മാറിനില്‍ക്കാറുള്ളൂ. ലൊക്കേഷനില്‍ നിന്നും വന്നാല്‍ ഞങ്ങളെല്ലാവരുമായി പുറത്ത് വെറുതെ ഡ്രൈവ് പോവാറുണ്ടെന്നും ശരത് പറയുന്നു.

ലൊക്കേഷനിലെത്തിയാല്‍ കൃത്യമായി മഞ്ജുവിനെ വിളിക്കാറുണ്ട്. വിളിക്കാന്‍ പറ്റിയില്ലെങ്കില്‍ മെസ്സേജ് അയയ്ക്കാറുണ്ട്. അഥവാ വിളിക്കാന്‍ വൈകിയാല്‍ ഭാര്യ അത് പറഞ്ഞ് വഴക്കിടാറുണ്ട്. തന്റെ തിരക്കുകളെക്കുറിച്ച് നന്നായി അറിയാമെങ്കിലും വിളിക്കാന്‍ വൈകിയെന്ന് പറഞ്ഞ് വഴക്കിടാറുണ്ട്. അത് നമ്മുടെ അവകാശമാണല്ലോയെന്ന് മഞ്ജുവും പറയുന്നു.

കഥാപാത്രങ്ങളെ നോക്കിയാണ് സീരിയലുകള്‍ തിരഞ്ഞെടുക്കാറ്,
എനിക്കെന്തെങ്കിലും ചെയ്യാനുണ്ടോയെന്ന് നോക്കും. നായികമാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ടി വരുമ്പോള്‍ മഞ്ജുവിന് പരാതിയൊന്നും ഉണ്ടാവാറില്ല. എന്റെ ജോലി എന്താണെന്നുള്ളത് മഞ്ജു വ്യക്തമായി മനസിലാക്കിയിട്ടുണ്ടെന്നും ശരത് പറയുന്നു.

പാലക്കാട് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വെച്ചാണ് മഞ്ജുവിനെ
ആദ്യമായി കണ്ടതെന്നും ശരത് പങ്കുവച്ച. ഒരു സ്ത്രീയെ കുളത്തില്‍ നിന്നും രക്ഷിക്കുന്ന സീനായിരുന്നു ചിത്രീകരിച്ചിരുന്നത്. അഭിനയത്തെക്കുറിച്ച് നന്നായി മനസിലാക്കിയ ശേഷമാണ് മഞ്ജു തന്റെ ജീവിതത്തിലേക്ക് വന്നതെന്നും ശരത് പറയുന്നു. അഭിനയത്തിന് മഞ്ജുവിന്റെ ശക്തമായ പിന്തുണ തനിക്കുണ്ടെന്നും ശരത് പറയുന്നു.

അഭിനയ ജീവിതത്തില്‍ തനിക്ക് ഷാരൂഖ് ഖാന്റെ അവസ്ഥയാണെന്നും ശരത് പറയുന്നു. തന്റെ മിക്ക കഥാപാത്രങ്ങളും വിരഹ കാമുകനാണ്. ഒരു പെണ്‍കുട്ടിയെ സ്നേഹിക്കും. കല്യാണത്തിന്റെ സമയമാവുമ്പോള്‍ അത് പോവും. സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കാനാവാതെ പോവുന്ന വിരഹ കാമുകനെന്ന ചീത്തപ്പേരുണ്ടെന്നും