അന്തരിച്ച നടന്‍ സേതുരാമന് കുഞ്ഞ് ജനിച്ചു; സന്തോഷം പങ്കുവെച്ച് കുടുംബം

അന്തരിച്ച തമിഴ് ‌നടൻ സേതുരാമന്‌ ആൺകുഞ്ഞ് ജനിച്ചു, സേതുരാമന്റെ സഹപ്രവർത്തകനാണ് ഈ സന്തോഷം പങ്കുവെച്ചത്. അങ്ങനെ അവൻ വീണ്ടും തിരിച്ചെത്തി, പ്രായം മാറിയെന്നേയുള്ളു,  അവൻ വീണ്ടും ഞങ്ങളുടെ അടുത്തേക്കെത്തി, ഞങ്ങൾ അവനെ കുട്ടിസേതു എന്ന്…

അന്തരിച്ച തമിഴ് ‌നടൻ സേതുരാമന്‌ ആൺകുഞ്ഞ് ജനിച്ചു, സേതുരാമന്റെ സഹപ്രവർത്തകനാണ് ഈ സന്തോഷം പങ്കുവെച്ചത്. അങ്ങനെ അവൻ വീണ്ടും തിരിച്ചെത്തി, പ്രായം മാറിയെന്നേയുള്ളു,  അവൻ വീണ്ടും ഞങ്ങളുടെ അടുത്തേക്കെത്തി, ഞങ്ങൾ അവനെ കുട്ടിസേതു എന്ന് വിളിക്കും എന്നാണ് സേതുവിൻറെ സഹപ്രവർത്തകനായ ഡോക്ടർ പറഞ്ഞിരിക്കുന്നത്. മാര്‍ച്ച്‌ 26നാണ് സേതുരാമന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ‘സക്ക പോഡു രാജ’, ‘കണ്ണ ലഡ്ഡു തിന്ന ആസയ’, ‘വാലിബ രാജ 50/50’ എന്നീ ചിത്രങ്ങളില്‍ സേതുരാമന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 36ാം വയസിലായിരുന്നു താരത്തിന്റെ അന്ത്യം. ഉമയാള്‍ ആണ് ഭാര്യ. 2016ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

സേതുരാമൻ ഒരു ത്വക്ക് രോഗ വിദഗ്ദ്ധൻ ആയിരുന്നു, മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് സേതു കൊറോണ രോഗത്തെ പറ്റി ഒരു വീഡിയോ പങ്കുവെച്ചിരുന്നു, രോഗം വരാതെയിരിക്കാനുള്ള മുൻകരുതൽ ആയിരുന്നു വീഡിയോയിൽ പറഞ്ഞത്, സേതുവിൻറെ മരണശേഷം എല്ലാവരും വളരെ സങ്കടത്തോടെയാണ് ആ വീഡിയോ കണ്ടത്. സേതുരാമൻ മരിച്ചതിനു പിന്നാലെ അദ്ദേഹം കൊറോണ ബാധിച്ചാണ് മരിച്ചത് എന്ന് പറഞ്ഞ് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു, ഇതിനെതിരെ സഹപ്രവര്‍ത്തകരും സംവിധായകനും രംഗത്തെത്തിയിരുന്നു.