“അന്നെനിക്ക് ക്ലാപ് ബോർഡ് പിടിച്ചത് അമിതാഭ് ബച്ചൻ”;അത്ഭുതത്തോടെ നോക്കി നിന്ന് ഷാജു

കാലങ്ങളായി മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് ഷാജു ശ്രീധറിന്റേത്.  സിനിമ രംഗത്തും സീരിയൽ രംഗത്തും ശ്രദ്ധേയനായ താരമാണ് ഷാജു ശ്രീധർ.ഇന്നും ടെലിവഷൻ ഷോകളിലും സിനിമകളിലും അദ്ദേഹം സജീവമായി തന്നെ നിൽക്കുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് മുന്നിൽ…

കാലങ്ങളായി മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് ഷാജു ശ്രീധറിന്റേത്.  സിനിമ രംഗത്തും സീരിയൽ രംഗത്തും ശ്രദ്ധേയനായ താരമാണ് ഷാജു ശ്രീധർ.ഇന്നും ടെലിവഷൻ ഷോകളിലും സിനിമകളിലും അദ്ദേഹം സജീവമായി തന്നെ നിൽക്കുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് മുന്നിൽ അമിതാഭ് ബച്ചൻ ക്ലാപ് ബോർഡ് പിടിച്ചതിനെ കുറിച്ച് പറയുകയാണ് ഷാജു. ഒരു പരസ്യത്തിലാണ് അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതെന്ന് ഷാജു ശ്രീധർ പറയുന്നു. അന്ന് ക്ലാപ് ബോർഡ് പിടിച്ചത് ഒരു പെൺകുട്ടി ആണെന്നും ആ കുട്ടിക്ക് തനിക്കൊപ്പം എത്താനാകാത്തതിനാൽ അമിതാഭ് ബച്ചൻ ക്ലാപ് അടിക്കുക ആയിരുന്നുവെന്നും ഷാജു ശ്രീധർ പറഞ്ഞു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. “അമിതാഭ് ബച്ചന്‍റെയും മഞ്ജുവാര്യരുടെയും ഫേയ്സ് ടു ഫേയ്സ് ആയിട്ടാണ് ഞാന്‍ പരസ്യത്തില്‍ അഭിനയിച്ചത്. താൻ പറയുന്ന മലയാളം കറക്ട് ആണോ എന്ന് ഓപ്പോസിറ്റ് നിന്ന് കൊണ്ട് ബച്ചന്‍ എന്നോട് ചോദിച്ചു. ആ ചോദ്യം പോലും അദ്ദേഹത്തിന്‍റെ മുന്നില്‍ ചങ്കിടിപ്പോടെയാണ് ഞാന്‍ കേള്‍ക്കുന്നത്. ചോദ്യം കേട്ടതോടെ ഞാന്‍ ചെറുതായിട്ട് ഒന്ന് രാജാവായി. കാരണം മലയാളം എനിക്കല്ലേ അറിയൂ. അദ്ദേഹത്തിന് അറിയില്ലല്ലോ. കറക്ട് ആണ് സാര്‍ എന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ മുന്നില്‍ ഞാൻ വിറച്ചിരിക്കുകയാണ്. ഒരു ബാങ്ക് മാനേജകർ ആയിട്ടാണ് ഞാൻ അഭിനയിക്കുന്നത്. ഓപ്പോസിറ്റ് മഞ്ജുവും അദ്ദേഹവും ഇരിക്കുന്നു.

മഞ്ജു പിന്നെ നമുക്ക് നല്ല ഫ്രണ്ട്ലിയാണ്. പരിചയമുള്ള ആളാണ്. അതാണ് ഏക ആശ്വാസം. ബാക്കിയ ഉള്ളവരെല്ലാം പുലികളാണ്. ക്ലാപ് ബോര്‍ഡ് പിടിക്കൻ നിന്നത് ഒരു പെണ്‍കുട്ടിയാണ്. ആ കുട്ടിക്ക് എന്‍റെ മുന്നിൽ ക്ലാപ് ചെയ്യാന്‍ എത്തുന്നില്ല. അപ്പോള്‍ അമിതാഭ് ബച്ചന്‍ സാര്‍ ആ ക്ലാപ് ബോര്‍ഡ് വാങ്ങി. എന്‍റെ ഫേസില്‍ ക്ലാപ് ബോര്‍ഡ് പിടിച്ചത് അദ്ദേഹമാണ്. അത്ഭുതത്തോടെ ഞാൻ ആ മനുഷ്യനെ നോക്കി. എത്രയോ കാലം ടിവിയിൽ ഞാന്‍ കണ്ടു കൊണ്ടിരുന്ന മനുഷ്യനാണ് എന്‍റെ മുന്നിലിരിക്കുന്നത്”, എന്നാണ് ഷാജു പറഞ്ഞത്. ഷാജുവും ചാന്ദിനിയും മാത്രമല്ല മക്കളും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. അച്ഛനും അമ്മയും വർഷങ്ങൾക്ക് മുമ്പെ താരങ്ങൾ ആയിരുന്നുവെങ്കിൽ മക്കളും ഇപ്പോൾ പോപ്പുലർ ആണ്.  ഷാജുവിന്റെ ഒപ്പം മൂത്ത മകൾ നന്ദനയും ഇളയ ആൾ നീലാഞ്ജനയും റീൽസ് വീഡിയോകളുമായി സജീവമായിരുന്നു. ഷാജു ശ്രീധർ സിനിമകളും മിനി സ്ക്രീൻ സ്റ്റേജ് ഷോ പരിപാടികളുമായി സജീവമാണെങ്കിലും ഭാര്യയും നടിയുമായ ചാന്ദ്നി വിവാഹശേഷം അഭിനയം നിർത്തി നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.അനിയത്തിപ്രാവ് അടക്കം നിരവധി സിനിമകളിൽ ഭാ​ഗമായിട്ടുള്ള ചാന്ദ്നിയുടേയും ഷാജുവിന്റേയും പ്രണയ വിവാ​ഹമാ‌യിരുന്നു. വീട്ടിൽ നിന്നും സമ്മതം കിട്ടാതിരുന്നതിനാൽ ഇരുവരും ഒളിച്ചോടുകയായിരുന്നു.